ഈ കുരങ്ങുകളെ കൊണ്ട് തോറ്റു ! കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ മു​മ്പ് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്ന് കഥ മാറി…

പ​യ്യ​ന്നൂ​ര്‍:​ കു​ര​ങ്ങു​ശ​ല്യം മൂ​ലം ജീ​വി​ത​ത്തി​ലെ മ​ന​സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് രാ​മ​ന്ത​ളി നി​വാ​സി​ക​ള്‍​ക്ക്. മു​മ്പ് കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് നേ​രേ​യാ​യി​രു​ന്ന ഇ​വ​യു​ടെ ആ​ക്ര​മം ഇ​പ്പോ​ള്‍ വീ​ടു​ക​ള്‍​ക്ക് നേ​രെ​യും തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ മു​മ്പ് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്ന് ഭീ​തി​യാ​ണ്.​കൊ​റോ​ണ​യു​ടെ വ​ര​വോ​ടെ ത​രി​ശു നി​ല​ങ്ങ​ളി​ല്‍​പോ​ലും കൃ​ഷി​യി​റ​ക്കി​യെ​ങ്കി​ലും വി​ള​വു​ക​ള്‍ കു​ര​ങ്ങു​ക​ളും പ​ന്നി​ക​ളും മ​യി​ലു​ക​ളും കൊ​യ്‌​തെ​ടു​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍.

തെ​ങ്ങു​ക​ളി​ല്‍​നി​ന്ന് ഒ​രു ക​രി​ക്കു​പോ​ലും കി​ട്ടാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് തെ​ങ്ങു​ക​ള്‍​ക്ക് ത​ടം തു​റ​ക്കാ​നോ വ​ള​മി​ടാ​നോ ആ​രും ത​യാ​റാ​കു​ന്നി​ല്ല.

കൊ​റോ​ണ​യു​ടെ അ​വ​ധി ദി​വ​സ​ങ്ങ​ളു​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​പ്പ​കൃ​ഷി ന​ട​ത്തി​യി​രു​ന്നു.​ഇ​വി​ടെ​യെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ക്കു​ക​യാ​ണ്.

പ​ച്ച​ക്ക​റി കൃ​ഷി​ക​ള്‍​ക്ക് കാ​ല​നാ​യി മാ​റു​ന്ന​ത് മ​യി​ലു​ക​ളാ​ണ്. ഇ​തി​ന് പു​റ​മെ​യാ​ണ് കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണം ഇ​പ്പോ​ള്‍ വീ​ടു​ക​ള്‍​ക്ക് നേ​രെ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

ഓ​ടു​മേ​ഞ്ഞ വീ​ടു​ക​ളു​ടെ മൂ​ലോ​ടു​ക​ള്‍​വ​രെ ഇ​ള​ക്കി​യു​ള്ള കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ല്‍ മ​ന​സ​മാ​ധാ​നം പോ​ലും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​

കു​ര​ങ്ങു​ക​ളേ​യും മ​യി​ലു​ക​ളേ​യും കാ​ട്ടു​പ​ന്നി​ക​ളേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​യ​മ​മു​ള്ള നാ​ട്ടി​ല്‍ മ​നു​ഷ്യ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മ​മി​ല്ലാ​ത്ത​താ​ണ് ഈ ​ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

Related posts

Leave a Comment