സ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാക്കി മാറ്റിയ സമരനായകൻ വി.എസ്.അച്യുതാനന്ദന് വിട. ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് പതിനേഴാം വയസിൽ തൊഴിലാളി സംഘടനാ പ്രവർത്തനത്തിനിറങ്ങി പടിപടിയായി വളർന്ന് എണ്‍പത്തിമൂന്നാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന വി.എസ് കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ്. വി.എസിനെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നു വേറിട്ടു നിർത്തുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്.
സിപിഎം പിറന്ന നാൾ മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച നേതാവാണ് വി.എസ് എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം വീണ്ടും അഞ്ചു വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രക്ഷോഭ സമരങ്ങൾക്കു നേതൃത്വം നൽകിയ വി.എസിനു പ്രായം എന്നത് പോരാട്ടത്തിനു തടസമായിരുന്നില്ല.
സ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാക്കി മാറ്റിയ വിപ്ലവ നായകൻ: പ്രായം എന്നത് വിഎസിന്റെ പോരാട്ടത്തിനു തടസമായിരുന്നില്ല
