തൊടുപുഴ: കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 44 കാരന്റെ വൃക്കയിൽനിന്നു നൂറോളം കല്ലുകൾ നീക്കം ചെയ്തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കല്ലുകൾ നീക്കിയത്.
ആശുപത്രിയിലെ പരിശോധനയിൽ വൃക്കയിൽ കല്ലുകൾ കണ്ടെത്തിയതിനെത്തുടർന്ന് യൂറോളജിസ്റ്റ് ഡോ. ആർ. ശരവണന്റെ നേതൃത്വത്തിൽ നടത്തിയ നൂതന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തു.