ആലപ്പുഴ: അച്ഛനെയും അമ്മയെയും മകന് കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപമാണ് സംഭവം. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരി ഉപയോഗിച്ചെത്തിയ ബാബു പിതാവിനോട് 100 രൂപ ആവശ്യപ്പെട്ടു. എന്നാൽ മദ്യപിക്കാൻ പണം നൽകില്ലന്ന് പിതാവ് പറഞ്ഞതോടെ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിനു പിന്നാലെ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞശേഷം പ്രതി ഇവിടെ നിന്നു രക്ഷപെട്ടു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും തങ്കരാജും ആഗ്നസും മരണപ്പെട്ടിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ബാറിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുൻപും ഇയാൾ മാതാപിതാക്കളെ ആക്രമിച്ചിരുന്നു. പോലീസിൽ പരാതിപ്പെട്ടപ്പോൾ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിന്നാലെയാണ് കൊലപാതകം. ഇറച്ചിവെട്ടുകാരനാണ് ബാബു.