കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റായി ബി. രാകേഷിനെയും സെക്രട്ടറിയായി ലിസ്റ്റിന് സ്റ്റീഫനെയും തെരഞ്ഞെടുത്തു. എന്‍.പി. സുബൈറാണ് ട്രഷറര്‍. സോഫിയ പോള്‍, സന്ദീപ് സേനന് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആല്വിന് ആന്റണി, എം.എം.ഹംസ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഷെര്‍ഗ സന്ദീപ്, ജി. സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, കൊച്ചുമോന് സെഞ്ച്വറി, ഔസേപ്പച്ചന് വാളക്കുഴി, എവര്‍ഷൈന്‍ മണി, എന്‍. കൃഷ്ണകുമാര്‍, മുകേഷ് ആര്. മേത്ത, ഏബ്രഹാം മാത്യു, ജോബി ജോര്‍ജ്, തോമസ് മാത്യു, രമേഷ് കുമാര്‍, വിശാഖ് സുബ്രഹ്മണ്യം, സന്തോഷ് പവിത്രം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. സാന്ദ്രയെ പിന്തുണച്ച സജി നന്ത്യാട്ടും വിനയനും പരാജയപ്പെട്ടു. 21 അംഗ ഭരണസമിതിയിലേക്ക് 39 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 312 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്.