506 പേരാണ് ‘അമ്മ’യില്‍ അംഗങ്ങളായുള്ളത്. ഇതില്‍ 233 വോട്ടര്‍മാര്‍ വനിതകളാണ്. എന്നാല്‍ ഇത്തവണ 298 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്.
ചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ കഴിഞ്ഞില്ല. മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് ആലി, ജയറാം, ഇന്ദ്രജിത്ത്, ഉര്‍വശി എന്നിവരാണ് വോട്ട് ചെയ്യാനെത്താത്ത പ്രമുഖ താരങ്ങള്‍.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ പ്രമുഖ താരങ്ങള്‍ എന്തുകൊണ്ട് വോട്ട് രേഖപ്പെടുത്താനെത്തിയില്ലെന്ന ചര്‍ച്ചകള്‍ ഉടലെടുക്കുന്നു.
ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കും: ശ്വേത മേനോന്
അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോന്. സംഘടനയില്‍ ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു.