‘ശ്വേ​ത മേ​നോ​ന് എ​തി​രാ​യ പ​രാ​തി​യി​ല്‍ എ​നി​ക്കു പ​ങ്കു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ല്‍ അ​ഭി​ന​യം എ​ന്ന​ന്നേ​ക്കു​മാ​യി നി​ര്‍​ത്തും’: ബാ​ബു​രാ​ജ്

കൊ​ച്ചി: ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​ഞ്ഞാ​ല്‍ അ​ഭി​ന​യം എ​ന്ന​ന്നേ​ക്കു​മാ​യി നി​ര്‍​ത്തു​മെ​ന്ന് ന​ട​ന്‍ ബാ​ബു​രാ​ജ്. ‘അ​മ്മ’ സം​ഘ​ട​ന​യി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി ആ​ദ്യ അ​ജ​ന്‍​ഡ​യാ​യി ശ്വേ​ത മേ​നോ​ന് എ​തി​രാ​യ കേ​സ് അ​നേ​ഷി​ക്ക​ണ​മെ​ന്ന് ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.
‘അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ അ​ക​ത്ത് പ​റ​യേ​ണ്ട​താ​ണ്, അ​ത് പ​റ​യും.

സ്ത്രീ​ക​ള്‍ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ര​ട്ടെ​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന് തോ​ന്നി​യ​ത് കൊ​ണ്ടാ​ണ് മാ​റി നി​ന്ന​ത്. ശ്വേ​ത​യു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ബ​ന്ധ​മാ​ണ് എ​നി​ക്കു​ള്ള​ത്.

ശ്വേ​ത​യു​ടെ കേ​സി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണം. ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​ത് കൊ​ണ്ട​ല്ല നി​ശ​ബ്ദ​മാ​യി നി​ന്ന​ത്. എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ പ​ല​തും വി​ശ്വ​സി​ക്കും. അ​താ​ണ് പ​ല​രും പ​റ​ഞ്ഞു പ​ര​ത്തി​യ​ത്’ – ബാ​ബു​രാ​ജ് കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment