ലോക്ക് ഡൗണ്‍ കാലത്തു ഞങ്ങള്‍ക്കും വേണ്ടേ എന്തെങ്കിലും നേരമ്പോക്കുകള്‍ ! ടെറസിലിരുന്ന് കുരങ്ങന്‍ പട്ടം പറപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ കാലത്ത് പുതിയ പുതിയ ഹോബികള്‍ കണ്ടെത്തുകയാണ് ചിലര്‍. ഇക്കാര്യത്തില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും മോശമല്ലെന്നു തെളിയിക്കുകയാണ് ഒരു വീഡിയോ.

ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച കുരങ്ങന്റെ അമ്പരപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

വീടിന്റെ ടെറസിലിരുന്ന് ആരോ പട്ടം പറത്തുകയാണ് വീഡിയോയില്‍ എന്നാണ് നാം ആദ്യം കരുതുക. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം ഒരു കുരങ്ങനാണ് അതെന്ന്.

കാറ്റില്‍ പട്ടം പൊങ്ങിപ്പറക്കുന്നതാണ് വീഡിയോയില്‍ നാം ആദ്യം ശ്രദ്ധിക്കുക. കുരങ്ങനാണ് ചരടില്‍ പിടിച്ചിരിക്കുന്നതെന്ന് പിന്നീടാണ് മനസിലാകുക.

അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം കുരങ്ങന്‍ തന്റെ കൈയിലാക്കുകയും ചെയ്യുന്നു.

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്കു താഴെ വന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 14,000 ലധികം പേര്‍ കണ്ടുകഴിഞ്ഞു.

എന്തായാലും കുരങ്ങന്‍ ആള് ‘പുലി’യാണെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.

Related posts

Leave a Comment