തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഡിമെൻഷ്യ. ദിവസേനയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരിക, ഓർമ കുറവ്, മറവി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പ്രധാനമായും പ്രായമായ ആളുകളിലാണ് ഡിമെൻഷ്യ കൂടുതലായും കാണുന്നത്.
ലോകാരോഗ്യസംഘടന കണ്ടെത്തൽ പ്രകാരം 0 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത പുരുഷമാരേക്കാൾ കൂടുതലാണ്. ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗ സാധ്യത കൂട്ടുന്നു. APOE4 ജീനുകൾ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുന്ന ജീനുകളാണ്. ഇവ ഡിമെൻഷ്യയുടെ കാര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളെ ബാധിച്ചേക്കാമെന്നുമാണ് പഠനം.
രോഗ സാധ്യത സ്രീകളിൽ കൂടുതലായതിനാൽ നേരത്തെ തന്നെ രോഗനിർണയം നടത്തുന്നത് നല്ലതാണ്.രോ ഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടതാണ്.