കൊച്ചി: യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യൂട്യൂബറും ഷോർട് ഫിലിം താരവുമായ അലിൻ ജോസ് പെരേര. യൂബര്‍ ഡ്രൈവർ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് അലിൻ ജോസിന്റെ പരാതി.
സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ പറഞ്ഞു. യൂബർ ഡ്രൈവർ ആശിഷിനെതിരേ താൻ പോലീസിൽ പരാതി നൽകിയെന്നും അലിൻ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മർദന വിവരം താരം പുറത്ത് വിട്ടത്.
രണ്ട് വര്‍ഷമായി ആശിഷിനെ തനിക്ക് അറിയാം. തന്റെ കുടുംബത്തിന് റീത്ത് വയ്ക്കുമെന്ന് ആശിഷ് പറഞ്ഞു. ഭാഗ്യത്തിനാണ്രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടത്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവച്ചിട്ടുണ്ട്.