വീ​ട്ടി​ലെ പ്ര​സ​വം സു​ര​ക്ഷി​ത​മോ? ഏ​തു​ത​രം സ​ങ്കീ​ർ​ണ​ത​യു​മു​ണ്ടാ​കാം


ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ടു​ക​ളി​ല്‍ പ്ര​സ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ത​ന്നെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന പ്ര​സ​വ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ വീ​ട്ടി​ല്‍ ന​ട​ന്ന ഒ​രു പ്ര​സ​വ​ത്തി​ല്‍ അ​മ്മ മ​രി​ച്ച സം​ഭ​വം വാ​ര്‍​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും സം​ഭ​വി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ​യൊ​ക്കെ പ്ര​ധാ​ന കാ​ര​ണം വീ​ട്ടി​ലെ പ്ര​സ​വം കൂ​ടി​ക്കൂ​ടി വ​രു​ന്ന​താ​ണ്. ഒ​രാ​ള്‍ എ​വി​ടെ പ്ര​സ​വി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്ക​നു​ള്ള സ്വാ​ത​ന്ത്ര്യം ഒ​രു വ്യ​ക്തിക്കു​ണ്ട്. പ​ക്ഷേ, ആ ​തീ​രു​മാ​നം അ​ഭി​കാ​മ്യ​മാ​ണോ എ​ന്നു​ള്ള​ത് ഒ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ക​ണ​ക്കാ​ക്കു​ന്ന​ത്

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​രു ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ എ​ത്രഅ​മ്മ​മാ​ര്‍ മ​രി​ക്കു​ന്നു (Maternal Mortality Ratio) എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ്. പ​ണ്ടു​കാ​ല​ത്ത് അ​മ്മ​മാ​ര്‍ വീ​ടു​ക​ളി​ല്‍ പ്ര​സ​വി​ച്ചി​രു​ന്നു എ​ന്ന​ത് നാം ​മ​റ​ക്കു​ന്നി​ല്ല. 1947 കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ 2000 അ​മ്മ​മാ​ര്‍​ക്കാ​ണു മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​ത്.

പ​ക്ഷേ, ഇ​ന്ന് ആ ​നി​ര​ക്ക് ഒ​രു ല​ക്ഷ​ത്തി​ല്‍ 19 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ഒ​രു അ​മ്മ പോ​ലും മ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന​താ​ണു വ​സ്തു​ത. കേ​ര​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​സ​വ​ത്തെ തു​ട​ര്‍​ന്നു​ള്ള അ​മ്മ​മാ​രു​ടെ മ​ര​ണ​നി​ര​ക്കി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​കാ​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം ഇ​വി​ടെ പ്ര​സ​വം ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വം ന​ട​ത്തു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ള്‍

ഗ​ര്‍​ഭം, പ്ര​സ​വം എ​ന്നൊ​ക്കെ​യു​ള്ള​ത് ഒ​രു സ്വാ​ഭാ​വി​ക​മാ​യ ശാ​രീ​രി​ക പ്ര​ക്രി​യ​യാ​ണ്. എ​ന്നാ​ല്‍ അ​ത് അ​ത്ര​ത്തോ​ളം ല​ളി​ത​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. പ്ര​സ​വ സ​മ​യ​ത്ത് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഏ​തു ത​ര​ത്തി​ലു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളും ഉ​ണ്ടാ​കാം. അ​തു മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പി​ലെ വ്യ​തി​യാ​നം, പ്ര​സ​വ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന അ​മി​ത​മാ​യ കാ​ല​വി​ളം​ബം ഇ​തൊ​ക്കെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന സ​ങ്കീ​ര്‍​ണ​ത​ക​ളാ​ണ്. ഇ​വ​യൊ​ക്കെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ നൈ​പു​ണ്യം നേ​ടി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​മ്മ​യ്ക്കും കു​ഞ്ഞി​നും അ​പ​ക​ട​ഘ​ട്ടം ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ.

വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന ഒ​രു സ്ത്രീ​യ്ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ശു​ശ്രൂ​ഷ ല​ഭി​ക്കി​ല്ല എ​ന്ന​ത് ന​മു​ക്ക് ഊ​ഹി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ​ല്ലോ.

(തുടരും)

 

Related posts

Leave a Comment