സെൽഫി എടുക്കുന്നതിനിടെ യുവതി പാ​റ​ക്കു​ള​ത്തി​ൽ വീ​ണു, പിന്നാലെ ചാടി  പ്രതിശ്രുത വരനും; പുതുജീവിതത്തിലേക്ക്  കൈപിടിച്ച്കയറ്റി പ്ര​ദേ​ശ​വാ​സി​ക​ൾ

​ചാ​ത്ത​ന്നൂ​ർ: ഫോ​ട്ടോ ഷൂ​ട്ടിനി​ടെ 150 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള പാ​റ​ക്കു​ള​ത്തി​ൽ വീ​ണ പ്ര​തി​ശ്രു​ത വ​ധു​വ​ര​ന്മാ​ർ പു​ന​ർ​ജ​ന്മം കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ. പ​രി​ക്കേ​റ്റ് കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

പ​ര​വൂ​ർ ,ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രാ​ണ് പാ​റ​ക്കു​ള​ത്തി​ൽ വീ​ണ​ത്.​ഇ​ന്നാ​യി​രു​ന്നു വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​വ​ർ ഇ​ന്ന​ലെ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ദ​ർ​ശ​ന​ത്തി​ന് പോ​യി​രു​ന്നു.

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വേ​ള മാ​നൂ​ർ കാ​ട്ടു പു​റ​ത്തെ പാ​റ​ക്വാ​റി​യി​ലു​മെ​ത്തി. പാ​റ​ക്വാ​റി​യി​ൽ നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നോ​ട്ട് ന​ട​ന്ന യു​വ​തി കു​ള​ത്തി​ൽ വീ​ണ​ത്. യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി യു​വാ​വും കു​ള​ത്തി​ലേ​യ്ക്ക് ചാ​ടി.

ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് അ​ടു​ത്ത റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തി കൊ​ണ്ടി​രു​ന്ന യു​വാ​വ് ഓ​ടി​യെ​ത്തി. കു​ള​ത്തി​ൽ വീ​ണ​വ​രെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു.

പാ​റ​പൊ​ട്ടി​ച്ചെ​ടു​ത്ത കു​ള​ത്തി​ന് 150 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. കു​ള​ത്തി​ൽ അ​മ്പ​ത​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ട​യി​ൽ യു​വാ​വ് യു​വ​തി​യെ ര​ക്ഷി​ച്ച് പാ​റ​യു​ടെ വ​ശ​ത്ത് എ​ത്തി​ച്ചു.

നാ​ട്ടു​കാ​ർ വ​ലി​യ ക​യ​റും ഇ​വ​ർ​ക്ക് എ​റി​ഞ്ഞു കൊ​ടു​ത്തു. ക​യ​റി​ൽ പി​ടി​ച്ച് ര​ക്ഷ​പ്പെ​ട്ടി​രു​ന്ന ഇ​വ​ർ​ക്ക് നാ​ട്ടു​കാ​ർ പൈ​പ്പ് കൊ​ണ്ട് ച​ങ്ങാ​ട​മു​ണ്ടാ​ക്കി കു​ള​ത്തി​ലേ​യ്ക്കി​ട്ടു​കൊ​ടു​ത്തു.

ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​രും കു​ള​ത്തി​ലി​റ​ങ്ങി സാ​ന്ദ്ര​യെ​ച​ങ്ങാ​ട​ത്തി​ൽ ഇ​രു​ത്തി ക​ര​യി​ലെ​ത്തി​ച്ചു.വി​വ​ര​മ​റി​ഞ്ഞ് പാ​രി​പ്പ​ള്ളി പോ​ലീ​സും പ​ര​വൂ​ർ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി ​ക​ര​യി​ൽ എ​ത്തി​ച്ച ഇ​രു​വ​രെ​യും ബ​ന്ധു​ക്ക​ൾ എ​ത്തി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. വീ​ഴ്ച​യി​ൽ യു​വ​തി​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Related posts

Leave a Comment