ചങ്ങനാശേരി: പ്രണവ് മോഷ്ടിച്ചു കടത്തിവിറ്റ ജനറേറ്ററുകളുടെ എണ്ണം മനസിലാക്കിയപ്പോൾ ചങ്ങനാശേരി പോലീസ് ഞെട്ടി. എണ്ണം അമ്പതിലേറെ. ഒന്നിനു പോലും പോലീസ് പിടിയിലായിട്ടില്ല. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു മുന്‍വശത്തുള്ള തട്ടുകടയില്‍ നിന്നു കഴിഞ്ഞ 12ന് ജനറേറ്റര്‍ മോഷണം നടത്തിയ സംഭവത്തിലാണ് കൊല്ലം പരവൂര്‍, നെടുങ്കോളം പ്രേം വില്ല വീട്ടില്‍ ബി.എസ്.പ്രണവിനെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറെ മാസങ്ങളായി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജൂസ് കടകള്‍, ചായ് വാല കടകള്‍, തട്ടുകടകള്‍ എന്നിവയുടെ പൂട്ട് തകര്‍ത്ത് ജനറേറ്റര്‍ മോഷ്ടിച്ചു കൊണ്ടുപോയി മറിച്ചു വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
പകല്‍ സമയങ്ങളില്‍ മോഷ്ടിക്കേണ്ട സ്ഥലങ്ങള്‍ വന്നു കണ്ട് ഗൂഗിള്‍ ലൊക്കേഷന്‍ എടുത്തു വച്ച ശേഷം പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ച വാഹനത്തില്‍ എത്തിയായിരുന്നു മോഷണം.
പോലീസ് ചോദ്യം ചെയ്യലിലാണ് തിരുവല്ല, ചിങ്ങവനം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ സൗത്ത് എന്നീ പോലീസ് സ്റ്റേഷന് പരിധികളിലുള്ള സ്ഥലങ്ങളില്‍ നിന്നു നിരവധി ജനറേറ്റര്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചത്.
ആദ്യമായാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.ചങ്ങനാശേരി ഡിവൈഎസ്പി ടോംസണിന്റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശേരി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സന്ദീപ്, സിപിഒമാരാ ആന്റണി മൈക്കിള്‍, രാജേഷ്, തോമസ് സ്റ്റാന്‍ലി, നിയാസ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് അടൂരില്‍ നിന്നും പ്രതിയെ സാഹസികമായി പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ പ്രതി പ്രണവിന്റെ പക്കല്‍ നിന്നും മോഷണം മുതലായ മൂന്നു ജനറേറ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്.അടുത്താഴ്ചയിൽ പ്രണവിനെ കസ്റ്റി ഡിയിൽ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും