എറണാകുളം  ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​തി​ക്ര​മം; ഒരാൾ പിടിയിൽ; അ​ന്വേ​ഷ​ണം ശക്തമാക്കി പോലീസ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വ് അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തേ​വ​ര സ്വ​ദേ​ശി ആ​ല്‍​ബി​ന്‍(26) എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് റി​സ​പ്ഷ​നി​ലെ ര​ണ്ടു ക​ന്പ്യൂ​ട്ട​റു​ക​ളും പ്രി​ന്‍റ​റും പു​റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലും ഇ​യാ​ള്‍ ത​ക​ര്‍​ത്തു. റി​സ​പ്ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ആ​ല്‍​ബി​നെ പി​ടി​ച്ചു​വ​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി പ​രി​സ​ര​ത്ത് വ​ച്ച് യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് നാ​ട്ടു​കാ​ര്‍ ആ​ല്‍​ബി​നെ കൈ​യേ​റ്റം ചെ​യ്ത​താ​യും ഇ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​തെ​ന്നും വി​വ​ര​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment