നിഗൂഢതകളുടെ അദ്ഭുതലോകം കാഴ്ചവയ്ക്കുകയാണ് എംജി24 എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമിക്കുന്ന ഈ ചിത്രം തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉടൻ റിലീസ് ചെയ്യും.
പ്രണവ് മോഹനൻ, ജസ്റ്റീൻ വിജയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മലയാളിയായ ജയശ്രീയും പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെ.ആർ.സിനി വേർസിക്കു വേണ്ടി ഡോ.കെ.രാജേന്ദ്രൻ അവതരിപ്പിക്കുന്ന എം.ജി. 24 എന്ന ചിത്രം, ജയപാൽ സ്വാമിനാഥൻ നിർമിക്കുന്നു.
രചന, സംവിധാനം -ഫയർ കാർത്തിക്, കാമറ – ബി.ബാലാജി, നവീൻകുമാർ, എഡിറ്റർ -നവീൻകുമാർ, ഗാനരചന – പ്രീയൻ, പിതാൻ വെങ്കിട്ടരാജ്, ശിവൻ, സംഗീതം – സദാശിവ ജയരാമൻ, ആലാപനം – ശെന്തിൽ ദാസ് വേലായുധൻ, വള്ളവൻ അണ്ണാദുരൈ, മാതംഗി അജിത്ത് കുമാർ, മോഹിത ബാലമുരുകൻ, ആർട്ട് – നട രാജ്, വി എഫ് എക്സ്- വി.ധനശേഖർ, കോറിയോഗ്രാഫർ – അർജുൻകാർത്തിക് ,സംഘട്ടനം -ഫയർ കാർത്തിക് ,പ്രവീൺ, രഞ്ജിത്ത്, സൗണ്ട് ഡിസൈൻ – ഗോഡ് വിൻ, പി.ആർ.ഒ- അയ്മനം സാജൻ.
പ്രണവ് മോഹനൻ, ജസ്റ്റിൻ വിജയ്, സ്വേത നടരാജ്, എം.ധനലക്ഷ്മി, ജയശ്രീ, ആട്ടോ ചന്ദ്രൻ, അബ്ദുൾ ബസീദ്, പിമ്മി, പ്രഭാകരൻ നാഗരാജൻ, അർജുൻ കാർത്തിക് ,ഡോ. കെ.രാജേന്ദ്രൻ, ജയപാൽ എസ്, യുവരാജ് എന്നിവർ അഭിനയിക്കുന്നു.