ഭാര്യയുടെ മരണശേഷം ഭർത്താവ് ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു. എന്നാൽ ഇപ്പോഴിതാ വീണ്ടും അവരുടെ ഇളയ സഹോദരിയെക്കൂടി വിവാഹം ചെയ്യണമെന്ന് യുവാവ്. മൊബൈൽ ടവിനു മുകളിൽ കയറിനിന്നു ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം.
രാജ് സക്സേന എന്നയാളാണ് ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2021 ലായിരുന്നു ഇയാളുടെ ആദ്യ വിവാഹം. എന്നാൽ, ഒരു വർഷത്തിനുശേഷം അസുഖം ബാധിച്ച് ഭാര്യ മരണപ്പെട്ടതിനെത്തുടർന്ന് അവരുടെ സഹോദരിയെ വിവാഹം കഴിച്ചു.
രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇയാൾ അവരുടെ രണ്ടാമത്തെ സഹോദരിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രണ്ടാം ഭാര്യയും സഹോദരിയും വിവാഹത്തെ എതിർത്തു.
അതോടെ അയാൾ വൈദ്യുതി ടവറിൽ കയറി ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസെത്തി ഏഴ് മണിക്കൂർ നേരത്തെ അനുനയത്തിന് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്. ഭാര്യയും അവരുടെ സഹോദരിയും തന്നെ സ്നേഹിക്കുന്നുണ്ടെന്നും സക്സേന പറഞ്ഞു.