കാസർകോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു നടിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേയില്ല. കോളജിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡിഷൻ വന്നു.
അന്ന് അവിടെയുള്ള കുട്ടികളെ കോർഡിനേറ്റ് ചെയ്യാൻ പോയതാണ്. അവിടെച്ചെന്ന് ഞാൻ അഭിനയിച്ചു. അങ്ങനെ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ അതുകഴിഞ്ഞ് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചു. എന്റെ മൂന്നാമത്തെ സിനിമ മമ്മൂക്കയുടെ കൂടെയാണ്.
ആദ്യമൊക്കെ വെക്കേഷന് പോകുന്നതു പോലെയായിരുന്നു സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. പിന്നെ അതെനിക്ക് ഇഷ്ടമായിത്തുടങ്ങി. ഞങ്ങളുടെ നാട്ടിലൊന്നും ആരും അധികം തിയറ്ററിൽ പോലും പോകാറില്ല.
അങ്ങനെയൊരു കൾച്ചർ അവിടെ ഇല്ല. ടിവിയിലൊക്കെ വരുന്ന സിനിമകൾ കാണും. ഞാൻ സിഐഡി മൂസ കണ്ടതിനു ശേഷം തിയേറ്ററിൽ പോയി പിന്നെ കാണുന്നത് തട്ടത്തിൻ മറയത്താണ്.
- -ശ്രീവിദ്യ നായർ