രാ​ഹു​ലി​ൽ നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന കേ​സ്; തെ​ളി​വെ​ടു​പ്പി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക്. നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഓ​ണാ​വ​ധി​ക്ക് ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക. യു​വ​തി ചി​കി​ത്സ തേ​ടി​യ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സം​ഘം ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് യു​വ​തി ചി​കി​ത്സ തേ​ടി​യ കാ​ര്യം നേ​രി​ട്ട് സ്ഥി​രീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ല്‍​കി രേ​ഖ​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ വി​വാ​ദ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​രും മൂ​ന്നാം ക​ക്ഷി​ക​ളാ​ണ്.

Related posts

Leave a Comment