കൊച്ചുകുട്ടികളുടെ കുറുന്പും കുസൃതിയുമൊക്കെ കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളുടെ പലതരത്തിലുള്ള വീഡിയോയും വൈറലാകാറുണ്ട്. അതിനൊക്കെ ധാരാളം കാഴ്ചക്കാരും ആരാധകരുമൊക്കെ കൂടുതലുമാണ്. കൊച്ചു കുട്ടിക്കുറുന്പന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
തെരുവിലെ ഒരു ഓടയുടെ സമീപം ഒരു കൊച്ച് കുട്ടി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കാമറയുമായി വഴിയാത്രക്കാരിൽ ഒരാൾ കുഞ്ഞിന്റെ അരികിലേക്ക് എത്തുന്നു. ഇനി അവൻ വയ്യാതെയോ മറ്റോ ആണോ അവിടെ ഇരുന്നതെന്നൊക്കെ നമുക്കും വീഡിയോ കാണുന്പോൾ ആലോചനയുണ്ടാകും. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്കും മനസിലായില്ല. കുട്ടിയുടെ അടുത്തേക്ക് എത്തിയപ്പോൾ അവൻ സ്കൂളിൽ പോകുന്ന വഴിയാണെന്ന് മനസിലായി. ഉച്ചയ്ക്ക് കഴിക്കാൻ കൊടുത്തുവിട്ട ന്യൂഡിൽസ് കഴിക്കാൻ കൊതി സഹിക്കാതെ വന്നപ്പോൾ അവൻ മറ്റൊന്നും ചിന്തിച്ചില്ല ഉച്ചയായതോ സ്കൂളോ ഒന്നും ഓർക്കാതെ വഴിയരികൽത്തന്നെ ഇരുന്ന് ഭക്ഷണം കഴിച്ചതാണ് സംഭവം.
ഇത് കണ്ട് ബാക്കിയുള്ളവരും അവന്റെ അരികിലേക്ക് വന്നു. വീഡിയോ വൈറലായതോടെ കുട്ടിക്കുറുന്പന്റെ നിഷ്കളങ്കതയെക്കുറിച്ച് പറഞ്ഞു. എന്നാൽ ഓടയുടെ സമീപം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് എത്രവലിയ വൃത്തിയില്ലായ്മയാണ് എന്ന് വിമർശിച്ചു. ഇത്രയും കൊച്ചുകുഞ്ഞിനെ ഒറ്റയ്ക്ക് വഴിയിൽ ഇറക്കി വിടാൻ ഇവന്റെ മാതാപിതാക്കൾക്ക് എങ്ങനെ ധൈര്യമുണ്ടായി എന്നും ആളുകൾ വിമർശിച്ചു. ഇത് എഐ ക്രിയേറ്റഡ് വീഡിയോ ആണെന്ന് പറഞ്ഞവരും കുറവല്ല.