രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്റെ പേര്. സ്കൂൾ കാലത്ത് തുടങ്ങിയ പ്രണയമാണിത്. ഹൈസ്കൂളിൽ വച്ചാണ് ഞങ്ങൾ കണ്ടത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. എനിക്കും ഇഷ്ടമുണ്ടായിരുന്നു. അതിന് ശേഷം ഞാൻ അഭിനയിക്കാൻ പോയി. അത് മാച്ച് ചെയ്യാൻ അദ്ദേഹവും ശ്രമിച്ചു. പക്ഷേ, ഞാൻ തിരക്കിലായിരുന്നു.
അതോടെ ബന്ധം വേണ്ടെന്നുവച്ച് ഞങ്ങൾ പിരിഞ്ഞു. പിന്നീട് വീണ്ടും യുഎസിൽ വച്ച് കണക്ട് ചെയ്തു. ബെസ്റ്റ് ഫ്രണ്ടായി. അങ്ങനെ വീണ്ടും ഇഷ്ടത്തിലായി. പെട്ടെന്നൊരു നിമിഷം കൊണ്ട് സംഭവിച്ചതല്ല. പതിയെ ആണ് പ്രണയത്തിലായത്. ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരംകാരാണ്. ഒരേ പശ്ചാത്തലത്തിൽ നിന്നുള്ളവർ. ഞങ്ങളുടെ മൂല്യബോധം ഒരുപോലെയാണ്.
വ്യക്തികളെന്ന നിലയിൽ വളരാൻ ഞങ്ങൾ പരസ്പരം അനുവദിച്ചു. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നതാണ് എനിക്ക് രാഹുലിൽ ഇഷ്ടപ്പെട്ടത്. രാഹുലിന്റെ അമ്മ വളരെ സ്ട്രോംഗാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സയന്റിസ്റ്റുകളിൽ ഒരാൾ. ഒപ്പം രാഹുലിന്റെ ജീവിതത്തിലെ സ്ട്രോംഗ് മദർ ഫിഗറും. എന്റെ സ്വപ്നങ്ങൾക്ക് തടസം നിൽക്കുന്നയാളല്ല രാഹുൽ എന്ന് അഭിരാമി പറഞ്ഞു.