സമർഖണ്ഡ് (ഉസ്ബക്കിസ്ഥാൻ): ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ നിഹാൽ സരിൻ (5.5) മുന്നിൽ. ആദ്യ റൗണ്ട് മുതൽ മുന്നിട്ടു നിന്നിരുന്ന ഇറാൻ താരം പർഹാം മഖ്ദസലൂവിനെ നിഹാൽ പരാജയപ്പെടുത്തി. ഏഴാം റൗണ്ടിൽ 38 നീക്കങ്ങളിലായിരുന്നു നിഹാലിന്റെ ജയം.
ടൂർണമെന്റിൽ നിഹാലിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ റേറ്റിംഗിൽ മറ്റൊരു നാഴികക്കല്ലും നിഹാൽ മറികടന്നു. ലൈവ് ചെസ് റേറ്റിംഗില്‍ 2703.3 പോയിന്റിലാണ് നിഹാൽ ഇപ്പോൾ.