ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യ-പാക് വെടിനിർത്തലുണ്ടായതെന്ന വാദം തള്ളി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ.
അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ധർ ഇക്കാര്യം വ്യക്തമാക്കിയത്.മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നെന്നും എന്നാൽ ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് അറിയിച്ചെന്നുമാണ് ധർ പറഞ്ഞത്.
പഹൽഗാം ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് പലകുറി അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളെയെല്ലാം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.