ചങ്ങനാശേരി: ജില്ലയിൽ നിയന്ത്രണമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ. നടപടികള്‍ സ്വീകരിക്കാനാകാതെ പോലീസ്. പായിപ്പാട്, മുണ്ടുകോട്ടാല്‍, നാലുകോടി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം മേഖലകളിലാണ് മതിയായ രേഖകളില്ലാതെ വന്‍തോതില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ചേക്കേറിയിരിക്കുന്നത്. ആഴ്ചകള്‍തോറും വന്നുപോകുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനുള്ള നടപടികളൊന്നും കൃത്യമായി കൈകാര്യം ചെയ്യാനും അധികൃതര്‍ക്ക് കഴിയുന്നില്ല.തെങ്ങണയില്‍ കഴിഞ്ഞ ദിവസം സ്വര്ണക്കടയില്നടന്ന മോഷണം ഇതരസംസ്ഥാന തൊഴിലാളികളെകേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മോഷ്ടാക്കളെന്നു കരുതുന്ന രണ്ട് ഇതരസംസ്ഥാന തൊളിലാളികളുടെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് നിരീക്ഷിക്കുന്നത്.
തെങ്ങണ ജംഗ്ഷനിലുള്ള ഉമജൂവലറിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് മോഷണസംഘം നാലേമുക്കലാല് പവന് സ്വരണവും ഒരുകിലോ വെള്ളിയും മോഷ്ടിച്ചത്.കടയുടെ അലമാരയില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് മോഷണം പോയത്.
കടയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലുള്ളതെന്ന് പോലീസ് കരുതുന്നു. തൃക്കൊടിത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ ബാഹുല്യമുള്ള മേഖലകളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.