ചാത്തന്നൂര്‍: ഭാര്യയെ മര്‍ദിച്ചവശയാക്കിയ ശേഷം കിണറ്റിന്‍ എറിഞ്ഞു കൊന്ന കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ പുലിക്കുഴി സുഗന്ധി വിലാസത്തില്‍ സുഗന്ധിയുടെ ഭര്‍ത്താവ് വിജയകുമാറി (30) നെയാണ് കല്ലമ്പലത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിരുവോണത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇഞ്ഞനെ: സുഗന്ധിയും വിജയകുമാറും തമ്മില്‍ വഴക്കുണ്ടായി. വിജയകുമാര്‍ സുഗന്ധിയെ ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു മര്‍ദനം. രക്ഷപെടാനായി സുഗന്ധി വീടിന് പുറത്തേയ്ക്ക് ഓടി. പിന്നാലെയെത്തിയ വിജയകുമാര്‍ മുറ്റത്തെ കിണറ്റിലേക്ക് സുഗന്ധിയെ തള്ളിയിടുകയായിരുന്നു. നിലവിളിച്ച കുട്ടികളെ ഭീഷണിപ്പെടുത്തി മുറിയ്ക്കകത്താക്കി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുഗന്ധി കിണറ്റില്‍ ചാടിയെന്ന് വിജയകുമാര്‍ പറഞ്ഞു ധരിപ്പിച്ചു. കിണറിന്റെ പാലവും ഇയാള്‍ മറിച്ചിട്ടിരുന്നു.
നാട്ടുകാര്‍ കിണറ്റിന്‍ നിന്നും സുഗന്ധിയെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണമടഞ്ഞു. സംഭവദിവസം സുഗന്ധിയുടെ മാതാവ് ഇളയമകളോടോപ്പം നിലമേല്‍ ആയിരുന്നു. രണ്ടാഴ്ച്കള്‍ക്ക് ശേഷം സുഗന്ധിയുടെ പത്തുവയസുള്ള മകളാണ് മുത്തശിയോട് സംഭവത്തെകുറിച്ച് പറയുന്നത്. ഇതേതുര്‍ര്‍ന്ന് മകളും മുത്തശിയും ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദിന് പരാതി നല്‍കി. എസിപി യുടെ ഷാഡോപോലീസ് സംഘം രഹസ്യമായി അന്വേഷണം നടത്തുകയും അദ്ദേഹം പെണ്‍കുട്ടിയെ പലതവണ കൗണ്‍സിലിംഗ് നടത്തുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആത്മഹത്യയായി പാരിപ്പള്ളി പോലീസ് എഴുതി തള്ളാന്‍ ശ്രമിച്ച കേസ് തുടര്‍ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. വിജയകുമാര്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിജയകുമാറിനെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു.