കൊച്ചി: നഗരത്തിലെ ബാറില്‍ യുവ കൗണ്‍സിലറെ കൈയേറ്റം ചെയ്ത് തോക്കും വടിവാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം ഒളിവില്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ അനുയായികളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയതായും പ്രാഥമിക റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം കൈമാറിയതായും സൂചനയുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു.ശനിയാഴ്ച രാത്രിയോടെ നഗരത്തിലെ ബാറിലായിരുന്നു സംഭവം.
ഗുണ്ടാ നേതാവിന്റെ ഒളിസങ്കേതമടക്കമുള്ള വിവരങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ കൗണ്‍സിലര്‍ തമിഴ്നാട് പേലീസിന് കൈമാറിയെന്ന സംശയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കേറ്റം രൂക്ഷമായതോടെയാണ് ഗുണ്ടകള്‍ പുറത്തിറങ്ങി കാറില്‍ നിന്ന് തോക്കും മാരകായുധങ്ങളുമായി ബാറിലേക്ക് തിരിച്ചുകയറിയത്.
നേരത്തെ ഒരു കേസില്‍ കൗണ്‍സിലറിന്റെ ബന്ധുവിനെ പേലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഒളിസങ്കേതം പോലീസിന് ലഭിച്ചത് ഗുണ്ടാസംഘത്തിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. ഇതിന്റെ പ്രതികാരമായാണ് തമിഴ്നാട് പോലീസിന് ഗുണ്ടാസംഘത്തിന്റെ വിവരങ്ങള്‍ കൗണ്‍സിലര്‍ ചോര്ത്തിയതെന്നണ് കരുതുന്നത്. സംഘര്‍ഷത്തിന്റെ സിസി ടിവി ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്.