കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ (64) ആണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
15 വയസ് മാത്രമുള്ള വിദ്യാർഥിനിയോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തിൽപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.