വ​ല്ലാ​ത്ത ച​തി​യി​ത്… ലാ​ഭ​ക്കൊ​തി​യി​ൽ അ​ധ്യാ​പി​ക​യെ വീ​ഴ്ത്തി ത​ട്ടി​യെ​ടു​ത്ത​ത് 27 ല​ക്ഷ​വും 21 പ​വ​നും; ലാ​ഭ​വി​ഹി​തം ന​ൽ​കി വി​ശ്വാ​സം പി​ടി​ച്ചു പ​റ്റി അ​ധ്യാ​പി​ക​യെ ച​തി​ച്ച​ത് പൂ​ർ​വ വി​ദ്യാ​ർ​ഥി

മ​ല​പ്പു​റം: അ​ധ്യാ​പി​ക​യെ വ​ഞ്ചി​ച്ച് 27.5 ല​ക്ഷം രൂ​പ​യും 21 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്തത് പൂ​ർ​വ വി​ദ്യാ​ർ​ഥി. മ​ല​പ്പു​റം ത​ല​ക്ക​ട​ത്തൂ​ർ സ്വ​ദേ​ശി​യാ​യ നീ​ലി​യ​ത് വേ​ർ​ക്ക​ൽ ഫി​റോ​സി (51) നെ അറസ്റ്റ് ചെയ്ത് പോലീസ്.

1988 മു​ത​ൽ 1990 വ​രെ ഇ​യാ​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പി​ക​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സ്വ​ർ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ് തു​ട​ങ്ങാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി അ​ധ്യാ​പി​ക​യെ സ​മീ​പി​ച്ച​ത്.

ആ​ദ്യം ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി 4000 രൂ​പ ലാ​ഭം ന​ൽ​കി. തു​ട​ർ​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ വാ​ങ്ങി 12,000 രൂ​പ ലാ​ഭ വി​ഹി​തം ന​ൽ​കി. ഇ​തി​ലൂ​ടെ വി​ശ്വാ​സം പി​ടി​ച്ചു പ​റ്റി​യ പ്ര​തി, പി​ന്നീ​ട് ത​വ​ണ​ക​ളാ​യി 27.5 ല​ക്ഷം രൂ​പ​യും 21 പ​വ​ൻ സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment