വൃ​ദ്ധ​സ​ദ​നത്തിൽ മോശം ഭക്ഷണം;  അ​ന്തേ​വാ​സി​ക​ൾ നടത്തിവന്ന പട്ടിണി സമരം താൽക്കാലികമായി നിർത്തിവച്ചു; ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ഇടപെട്ടതിനെ തുടർന്നാണ് നടപടി

രാ​മ​വ​ർ​മ​പു​രം: സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ സ​മ​രം തീ​ർ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റിയു​ടെ ഇ​ട​പെ​ട​ൽ. അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ൾ ഒ​രാ​ഴ്ചയ്ക്കു​ള്ളി​ൽ വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ക്കും.

അ​ഥോ​റി​റ്റി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് ഉ​റ​പ്പുന​ല്കിയ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ച്ചു​ള്ള സ​മ​ര​ത്തി​ൽനി​ന്നും അ​ന്തേ​വാ​സി​ക​ൾ താ​ത്കാ​ലി​ക​മാ​യി പി​ന്മാറി. മോ​ശ​പ്പെ​ട്ട​തും പാ​തി​വെ​ന്ത​തു​മാ​യ ഭ​ക്ഷ​ണ​മാ​ണ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ പാ​ച​ക​ക്കാ​രി ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ന്തേ​വാ​സി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ച്ച് സ​മ​രം തു​ട​ങ്ങി​യ​ത്.

അ​ഥോ​റി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് വാ​സിം, വൃ​ദ്ധ​സ​ദ​നം മേ​ധാ​വി വി.​ജി. ജ​യ​കു​മാ​ർ, അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ സ​ത്യ​ഭാ​മ, വ​ത്സ​ല, ഉ​ണ്ണി, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ​സ്. സു​ല​ക്ഷ​ണ, ആ​രോ​പ​ണ​വി​ധേ​യ​യാ​യ റീ​ന മോ​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​യ്ക്കി​ടെ റീ​ന​മോ​ൾ ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചെ​ങ്കി​ലും അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്നു. സൂ​പ്ര​ണ്ടും ഇ​വ​ർ​ക്കു പി​ന്തു​ണ ന​ൽ​കി. 73 അ​ന്തേ​വാ​സി​ക​ളി​ൽ ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മ​ല്ലാ​ത്ത 30ഓ​ളം പേ​രാ​ണ് സ​മ​രം ചെ​യ്തത്. ബാ​ക്കി​യു​ള്ള​വ​രു​ടെ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്.

വൃ​ദ്ധ​സ​ദ​ന​ത്തി​ലെ മോ​ശം ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്തേ​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി. അ​ന്തേ​വാ​സി​ക​ളു​ടെ പ​രാ​തി സ്വ​യം ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​പ്ര​ണ്ട് പാ​ച​ക​ക്കാ​രി​യെ വി​ളി​പ്പി​ച്ച് കാ​ര്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ കു​ക്കി​നെ​തി​രെ വ​കു​പ്പി​ലേ​ക്കു റി​പ്പോ​ർ​ട്ടും ന​ല്കിയി​രു​ന്നു. അ​തി​ലും ന​ട​പ​ടി​യി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് അ​ന്തേ​വാ​സി​ക​ൾ സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

Related posts