തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർക്കെതിരായ ബലാൽസംഗ ആരോപണം കേസ് നടത്തി വിജിയിച്ച പോലീസുകാർക്ക് ഡിജിപിയുടെ ധനസഹായം. മലപ്പുറം ജില്ലയിലെ മൂന്നു പോലിസുദ്യോഗസ്ഥർക്കെതിരേയാണ് സ്ത്രീ ലൈഗിംക ആരോപണം ഉന്നയിച്ചത്.
പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും പൊലീസുകാരെ വെറുതെവിടുകയും ചെയ്തു. കേസ് നടത്തിപ്പിന് ചിലവായ നാല് ലക്ഷം നൽകണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പോലീസ് ഉദ്യോഗസ്ഥർ നിവേദനം നൽകിയിരുന്നു. തുടർന്ന് നാല് ലക്ഷം രൂപ ഡിജിപി അനുവദിച്ചു.