സ്വീ​റ്റ് ഹോം… ​വി​ന്‍​ഡീ​സി​നെ എ​റി​ഞ്ഞി​ട്ട് ഇ​ന്ത്യ കു​തി​ക്കു​ന്നു

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ലൂ​​ടെ വീ​​ര​​പ​​രി​​വേ​​ഷ​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന, ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ ആ​​ദ്യ ഹോം ​​പ​​ര​​മ്പ​​ര​​യ്ക്കു തേ​​നൂ​​റും തു​​ട​​ക്കം.

ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ 44.1 ഓ​​വ​​റി​​ല്‍ 162 റ​​ണ്‍​സി​​ന് ഇ​​ന്ത്യ എ​​റി​​ഞ്ഞി​​ട്ടു. തു​​ട​​ര്‍​ന്ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​നാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ഇ​​ന്ത്യ, ആ​​ദ്യ​​ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 121 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡി​​ലേ​​ക്ക് ഇ​​ന്ത്യ​​ക്കി​​നി വേ​​ണ്ടി​​യ​​ത് വെ​​റും 42 റ​​ണ്‍​സ്.

രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌ലി​​യും ഉ​​ള്‍​പ്പെ​​ട്ട ഇ​​ന്ത്യ, ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ന്യൂ​​സി​​ല​​ന്‍​ഡി​​നോ​​ട് 3-0നു ​​നാ​​ണം​​കെ​​ട്ട​​തി​​നു ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യാ​​ണ് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ല്‍​വ​​ച്ച് ഇം​​ഗ്ലീ​​ഷ് ടീ​​മി​​നെ ഞെ​​ട്ടി​​ച്ച​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ക​​ണ്ട​​ത്.

സി​​റാ​​ജ് – ബും​​റ
ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ല്‍ ഇ​​ന്ത്യ​​ന്‍ പേ​​സി​​നെ മു​​ന്നി​​ല്‍​നി​​ന്നു ന​​യി​​ച്ച മു​​ഹ​​മ്മ​​ദ് സി​​റാ​​ജാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ നാ​​ശം വി​​ത​​ച്ച​​ത്. 14 ഓ​​വ​​റി​​ല്‍ 40 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യ സി​​റാ​​ജ് നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. സി​​റാ​​ജി​​ന് ഒ​​പ്പം ബും​​റ​​യും (14 ഓ​​വ​​റി​​ല്‍ 42 റ​​ണ്‍​സി​​ന് മൂ​​ന്നു വി​​ക്ക​​റ്റ്) പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​നു കൊ​​ഴു​​പ്പേ​​കി. അ​​തോ​​ടെ ഇ​​ന്ത്യ​​ന്‍ പേ​​സ​​ര്‍​മാ​​ര്‍ ഏ​​ഴ് വി​​ക്ക​​റ്റ് പ​​ങ്കി​​ട്ടു.

ശേ​​ഷി​​ച്ച മൂ​​ന്നു വി​​ക്ക​​റ്റ് സ്പി​​ന്ന​​ര്‍​മാ​​രാ​​യ കു​​ല്‍​ദീ​​പ് യാ​​ദ​​വും (ര​​ണ്ട്) വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും പ​​ങ്കി​​ട്ടു. ഒ​​രു വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് കു​​ല്‍​ദീ​​പ് ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത്. ജ​​സ്റ്റി​​ന്‍ ഗ്രീ​​വ്‌​​സ് (32) ആ​​യി​​രു​​ന്നു വി​​ന്‍​ഡീ​​സ് ഇ​​ന്നിം​​ഗ്‌​​സി​​ലെ ടോ​​പ് സ്‌​​കോ​​റ​​ര്‍. ഷാ​​യ് ഹോ​​പ്പ് (26), ക്യാ​​പ്റ്റ​​ന്‍ റോ​​സ്റ്റ​​ണ്‍ ചേ​​സ് (24) എ​​ന്നി​​വ​​രും പൊ​​രു​​തി നോ​​ക്കി.

കെ.​​എ​​ല്‍. ഫി​​ഫ്റ്റി
ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ മ​​ഴ ചെ​​റി​​യ ത​​ട​​സം സൃ​​ഷ്ടി​​ച്ചു. എ​​ന്നാ​​ല്‍, യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ (36), കെ.​​എ​​ല്‍. രാ​​ഹു​​ല്‍ ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് 68 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. എ​​ന്നാ​​ല്‍, മൂ​​ന്നാം ന​​മ്പ​​റാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ (7) വേ​​ഗ​​ത്തി​​ല്‍ മ​​ട​​ങ്ങി. 2008ല്‍ ​​സൗ​​ര​​വ് ഗാം​​ഗു​​ലി​​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​യു​​ടെ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ മൂ​​ന്നാം ന​​മ്പ​​റി​​ല്‍ ഇ​​റ​​ങ്ങി​​യ ആ​​ദ്യ ഇ​​ടം​​കൈ ബാ​​റ്റ​​റാ​​ണ് സാ​​യ് സു​​ദ​​ര്‍​ശ​​ന്‍.

നേ​​രി​​ട്ട 101-ാം പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ കെ.​​എ​​ല്‍. രാ​​ഹു​​ല്‍ 114 പ​​ന്തി​​ല്‍ 53 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ല്‍ തു​​ട​​രു​​ന്നു. രാ​​ഹു​​ലി​​ന്‍റെ 26-ാം ടെ​​സ്റ്റ് ഫി​​ഫ്റ്റി​​യാ​​ണ്. 42 പ​​ന്തി​​ല്‍ 18 റ​​ണ്‍​സു​​മാ​​യി ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ആ​​ണ് ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ രാ​​ഹു​​ലി​​നൊ​​പ്പം ക്രീ​​സി​​ല്‍.

Related posts

Leave a Comment