കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുക്കമനോവിച്ച് കരം എന്ന സിനിമയിലേക്ക് എത്തിയതിൽ വലിയൊരു ദൈവാധീനമുണ്ടെന്ന് വിനീത് ശ്രീനിവാസൻ. മലയാളികൾ എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിദേശമുഖം ഞങ്ങൾ അന്വേഷിക്കുകയായിരുന്നു.
ആനവാൽ മോതിരത്തിലും സീസണിലുമൊക്കെ അഭിനയിച്ച ഗവിൻ പക്കാൻഡിനെ പോലെ മനസിൽ പതിയുന്ന മുഖം വേണം. അപ്പോഴാണ് നടനും തിരക്കഥാകൃത്തും നിർമാതാവുമായ നോബിൾ ബാബു തോമസിന്റെ അനുജൻ കോച്ചിനെക്കുറിച്ചു പറയുന്നത്.
ബ്ലാസ്റ്റേഴ്സിൽ നിന്നു പോയെങ്കിലും മലയാളികൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. കോച്ച് ആയതുകൊണ്ട് കാമറയ്ക്കു മുന്നിൽ നിൽക്കുന്പോൾ എങ്ങനെയെന്ന കാര്യത്തിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു. ഞാൻ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഓഡീഷനു വരാം എന്നു സമ്മതിച്ചു.
ഓഡിഷനു വന്നപ്പോഴുള്ള വീഡിയോ കണ്ടു ടീമിലെ എല്ലാവരും ഒരേസ്വരത്തിൽ ഗംഭീരമെന്നു പറഞ്ഞു. ത്രില്ലർ മൂഡുള്ള തിരക്കഥയായിരുന്നു നോബിൾ പറഞ്ഞത്. തിരയ്ക്കു ശേഷം ഞാൻ ത്രില്ലർ മൂഡുള്ള ചിത്രം ചെയ്തിട്ടില്ലാത്തതു കൊണ്ട് സംവിധാനം ചെയ്താലോ എന്നെനിക്കു തോന്നി. അങ്ങനെയാണ് ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ പറഞ്ഞു.