ആരാകും ആ ഭാഗ്യവാൻ? തി​രു​വോ​ണം ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പും പൂ​ജാ ബം​പ​ര്‍ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​വും ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ മാ​​​റ്റി​​​വ​​​ച്ച തി​​​രു​​​വോ​​​ണം ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പും പൂ​​​ജാ ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ഇ​​​ന്ന് ന​​​ട​​​ക്കും.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ര്‍​ഖി ഭ​​​വ​​​നി​​​ലെ ന​​​റു​​​ക്കെ​​​ടു​​​പ്പ് വേ​​​ദി​​​യി​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ച​​​ട​​​ങ്ങി​​​ല്‍ ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ പൂ​​​ജാ ബം​​​പ​​​ര്‍ ടി​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ശേ​​​ഷം തി​​​രു​​​വോ​​​ണം ബം​​​പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പും നി​​​ര്‍​വ​​​ഹി​​​ക്കും.

ആ​​​ന്‍റ​​​ണി രാ​​​ജു എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. വി.​​​കെ. പ്ര​​​ശാ​​​ന്ത് എം​​​എ​​​ല്‍​എ, ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​മി​​​ഥു​​​ൻ പ്രേം​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​യി​​​രി​​​ക്കും.ക​​​ഴി​​​ഞ്ഞ 27ന് ​​​ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന തി​​​രു​​​വോ​​​ണം ബം​​​പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും ജി​​​എ​​​സ്ടി മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും വി​​​ല്പ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ഭ്യ​​​ര്‍​ഥ​​​ന പ​​​രി​​​ഗ​​​ണി​​​ച്ച് ഈ ​​​മാ​​​സം നാ​​​ലി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

തി​​​രു​​​വോ​​​ണം ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ 75 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഈ ​​​വ​​​ര്‍​ഷം അ​​​ച്ച​​​ടി​​​ച്ച് വി​​​റ്റ​​​ഴി​​​ച്ച​​​ത്. പാ​​​ല​​​ക്കാ​​​ടാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​ല്പ​​​ന ന​​​ട​​​ന്ന​​​ത്. 14,07,100 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ വി​​​റ്റ​​​ത്. ര​​​ണ്ടാം സ്ഥാ​​​നം തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യ്ക്കാ​​​ണ്, 9,37,400 ടി​​​ക്ക​​​റ്റു​​​കള്‍. മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 8,75,900 ടി​​​ക്ക​​​റ്റു​​​കള്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ വ​​​ഴി വി​​​ല്പ​​​ന ന​​​ട​​​ന്നു.

ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 25 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഓ​​​ണം ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​ത്.ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം 20 പേ​​​ര്‍​ക്കും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 50 ല​​​ക്ഷം വീ​​​തം 20 പേ​​​ര്‍​ക്കും നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു​​​ല​​​ക്ഷം വീ​​​തം 10 പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്കും അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം വീ​​​തം 10 പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്കും ന​​​ല്‍​കു​​​ന്നു എ​​​ന്ന​​​താ​​​ണ് തി​​​രു​​​വോ​​​ണം ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. കൂ​​​ടാ​​​തെ 5,000 മു​​​ത​​​ല്‍ 500 രൂ​​​പ വ​​​രെ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കു​​​ന്നു.

മു​​​ന്നൂ​​​റു രൂ​​​പ വി​​​ല​​​യു​​​ള്ള പൂ​​​ജാ ബം​​​പ​​​ര്‍ ടി​​​ക്ക​​​റ്റി​​​ന്‍റെ വി​​​ല്പ​​​ന​​​യും ഇ​​​തോ​​​ടൊ​​​പ്പം ആ​​​രം​​​ഭി​​​ക്കും. പൂ​​​ജാ ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​ക്ക് അ​​​ഞ്ച് പ​​​ര​​​മ്പ​​​ര​​​ക​​​ളാ​​​ണു​​​ള്ള​​​ത്.ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 12 കോ​​​ടി രൂ​​​പ​​​യാ​​​ണ് പൂ​​​ജാ ബം​​പ​​ർ‌ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം ഓ​​​രോ പ​​​ര​​​മ്പ​​​ര​​​യ്ക്കും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 5 ല​​​ക്ഷം വീ​​​തം 10 പേ​​​ര്‍​ക്ക് (ഓ​​​രോ പ​​​ര​​​മ്പ​​​ര​​​യി​​​ലും ര​​​ണ്ട് വീ​​​തം).

നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം വീ​​​തം 5 പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്കും അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം വീ​​​തം 5 പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്കും ന​​​ല്‍​കു​​​ന്നു എ​​​ന്ന​​​താ​​​ണ് പൂ​​​ജാ ബം​​​പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. കൂ​​​ടാ​​​തെ 5000, 1000, 500, 300 വീ​​​തം രൂ​​​പ​​​യു​​​ടെ നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ല്‍​കു​​​ന്നു.

Related posts

Leave a Comment