കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 10,945 രൂപയും പവന് 87,560 രൂപയുമായി റിക്കാര്‍ഡില്‍ തുടരുകയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3885 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.77 ലും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,000 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,520 രൂപയുമാണ് വിപണി വില.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3890 ഡോളറില്‍ എത്തിയപ്പോള്‍ ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭം എടുത്ത് പിന്മാറിയതിനെ തുടര്‍ന്ന് 3829 ഡോളറിലേക്ക് എത്തിയിരുന്നു.
ചെറിയ തിരുത്തല്‍ വന്നപ്പോള്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തിയതോടെ വില വീണ്ടും വര്‍ധിക്കുകയായിരുന്നു. സ്വര്‍ണത്തിന് വില പരിധി നിശ്ചയിക്കാന്‍ സാധ്യമല്ലാത്ത രീതിയില്‍ ഉയരുകയാണെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.