ഞാനും ഇപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റാണ്. മറ്റൊരാള്‍ എനിക്ക് ശബ്ദം നല്കിയാല് അത് ഉള്ക്കൊള്ളാനാകുമോ എന്നെനിക്ക് അറിയില്ല. കാവ്യ മാധവന് അവര്‍ തന്നെ ഡബ് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ പ്രൊഡ്യൂസേഴ്സ് സമ്മതിച്ചില്ല. ആ ആഗ്രഹം തെറ്റല്ല. കാരണം അവര്‍ ഭംഗിയായി പെര്‍ഫോം ചെയ്തിട്ടുണ്ട്.
പക്ഷേ, ആ വോയിസ് ടെക്സ്ചര്‍ മാച്ച് ആകാത്തതു കൊണ്ടാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ വയ്ക്കുന്നത്. ജയസൂര്യ ഹീറോയായ സിനിമയില്‍ ഊമയായി അവര്‍ അഭിനയിച്ചിട്ടുണ്ട്. അത് മുഴുവനായും കാവ്യ ഡബ് ചെയ്തു. വിനയനാണ് സംവിധായകന്. കാവ്യ ഡബ് ചെയ്ത ട്രാക്ക് മുഴുവന്‍ മാറ്റി എന്നെക്കൊണ്ട് ഡബ് ചെയ്യിച്ചു.
ഊമയായ കഥാപാത്രമല്ലേ, എന്തിനാണ് ഡബ് വേറൊരാള് ചെയ്തതെന്നു ചോദിക്കാം. പക്ഷേ, വോയിസ് കുറച്ച് സ്വീറ്റായി വേണമായിരുന്നു. കാവ്യ കരിയറില്‍ അവസാന ഘട്ടത്തിലാണ് എന്റെ വര്‍ക്കുകളെ അഭിനന്ദിച്ചത്. ലേറ്റര്‍ സ്റ്റേജിലാണ് കാവ്യ ഫ്രണ്ട്ലിയായത്. അതിനുമുമ്പും ഫ്രണ്ട് ലിയായിരുന്നു.
പക്ഷേ, വര്‍ക്കിനെ പ്രശംസിച്ചത് പിന്നീടാണ്. ശാലിനി, ദേവയാനി, റോമ തുടങ്ങിയ നടിമാരും എന്നെ അഭിനന്ദിച്ചിട്ടുണ്ട്. മലയാളം അറിയാത്ത ആര്‍ട്ടിസ്റ്റാണ് റോമ.
പക്ഷേ, ഭംഗിയായി പഠിച്ച് ഡയലോഗ് പറയും. നോട്ട്ബുക്ക് എന്ന സിനിമയിലാണ് ആദ്യം ഡബ് ചെയ്തത്. ഡബിംഗ് കണ്ട് സംവിധായകനില്‍നിന്നു നമ്പര്‍ വാങ്ങി എന്നെ വിളിച്ചു. അതാണ് എനിക്കുവന്ന വലിയ അഭിനന്ദനം. ഇപ്പോഴും അവര്‍ കോണ്ടാക്ടിലുണ്ട്. -ശ്രീജ