ഊ​മ​യാ​യ കാ​വ്യ​യ്ക്ക് ഞാ​ൻ ഡ​ബ്ബ് ചെ​യ്തു; പ​ക്ഷേ അ​വ​ർ എ​ന്നെ അ​ഭി​ന​ന്ദി​ച്ച​ത് വ​ള​രെ  താ​മ​സി​ച്ചെ​ന്ന് ശ്രീ​ജ

ഞാ​നും ഇ​പ്പോ​ള്‍ ഒ​രു ആ​ര്‍​ട്ടി​സ്റ്റാ​ണ്. മ​റ്റൊ​രാ​ള്‍ എ​നി​ക്ക് ശ​ബ്ദം ന​ല്‍​കി​യാ​ല്‍ അ​ത് ഉ​ള്‍​ക്കൊ​ള്ളാ​നാ​കു​മോ എ​ന്നെ​നി​ക്ക് അ​റി​യി​ല്ല. കാ​വ്യ മാ​ധ​വ​ന് അ​വ​ര്‍ ത​ന്നെ ഡ​ബ് ചെ​യ്യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രൊ​ഡ്യൂ​സേഴ്‍​സ് സ​മ്മ​തി​ച്ചി​ല്ല. ആ ​ആ​ഗ്ര​ഹം തെ​റ്റ​ല്ല. കാ​ര​ണം അ​വ​ര്‍ ഭം​ഗി​യാ​യി പെ​ര്‍​ഫോം ചെ​യ്തി​ട്ടു​ണ്ട്.

പക്ഷേ, ആ ​വോ​യി​സ് ടെ​ക്സ്ച​ര്‍ മാ​ച്ച് ആ​കാ​ത്ത​തു കൊ​ണ്ടാ​ണ് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റി​നെ വ​യ്ക്കു​ന്ന​ത്. ജ​യ​സൂ​ര്യ ഹീ​റോ​യാ​യ സി​നി​മ​യി​ല്‍ ഊ​മ​യാ​യി അ​വ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ത് മു​ഴു​വ​നാ​യും കാ​വ്യ ഡ​ബ് ചെ​യ്തു. വി​ന​യ​നാ​ണ് സം​വി​ധാ​യ​ക​ന്‍. കാ​വ്യ ഡ​ബ് ചെ​യ്ത ട്രാ​ക്ക് മു​ഴു​വ​ന്‍ മാ​റ്റി എ​ന്നെ​ക്കൊ​ണ്ട് ഡ​ബ് ചെ​യ്യി​ച്ചു.

ഊ​മ​യാ​യ ക​ഥാ​പാ​ത്ര​മ​ല്ലേ, എ​ന്തി​നാ​ണ് ഡ​ബ് വേ​റൊ​രാ​ള്‍ ചെ​യ്ത​തെ​ന്നു ചോ​ദി​ക്കാം. പക്ഷേ, വോ​യി​സ് കു​റ​ച്ച് സ്വീ​റ്റാ​യി വേ​ണ​മാ​യി​രു​ന്നു. കാ​വ്യ ക​രി​യ​റി​ല്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് എ​ന്‍റെ വ​ര്‍​ക്കു​ക​ളെ അ​ഭി​ന​ന്ദി​ച്ച​ത്. ലേ​റ്റ​ര്‍ സ്റ്റേ​ജി​ലാ​ണ് കാ​വ്യ ഫ്ര​ണ്ട്‌ലി​യാ​യ​ത്. അ​തി​നുമു​മ്പും ഫ്ര​ണ്ട് ലിയാ​യി​രു​ന്നു.

പ​ക്ഷേ, വ​ര്‍​ക്കി​നെ പ്ര​ശം​സി​ച്ച​ത് പി​ന്നീ​ടാ​ണ്. ശാ​ലി​നി, ദേ​വ​യാ​നി, റോ​മ തു​ട​ങ്ങി​യ ന​ടി​മാ​രും എ​ന്നെ അ​ഭി​ന​ന്ദി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളം അ​റി​യാ​ത്ത ആ​ര്‍​ട്ടി​സ്റ്റാ​ണ് റോ​മ.

പ​ക്ഷേ, ഭം​ഗി​യാ​യി പ​ഠി​ച്ച് ഡ​യ​ലോ​ഗ് പ​റ​യും. നോ​ട്ട്ബു​ക്ക് എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം ഡ​ബ് ചെ​യ്ത​ത്. ഡ​ബിം​ഗ് ക​ണ്ട് സം​വി​ധാ​യ​ക​നി​ല്‍​നി​ന്നു ന​മ്പ​ര്‍ വാ​ങ്ങി എ​ന്നെ വി​ളി​ച്ചു. അ​താ​ണ് എ​നി​ക്കുവ​ന്ന വ​ലി​യ അ​ഭി​ന​ന്ദ​നം. ഇ​പ്പോ​ഴും അ​വ​ര്‍ കോ​ണ്‍​ടാ​ക്ടി​ലു​ണ്ട്. -ശ്രീ​ജ

 

Related posts

Leave a Comment