എ​ൻ​ഡി​പി​എ​സ് കേ​സ്: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് 19,152 പേ​ർ; കൂ​ടു​ത​ൽ പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് 19,152 പേ​ർ. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ 2021 ജ​നു​വ​രി മു​ത​ൽ 2025 ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള​ള ക​ണ​ക്കു​ക​ളാ​ണി​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ എ​ക്സൈ​സ് 33,306 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളാ​ണു ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തി​ലാ​ണ് ഇ​ത്ര​യും പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ഇ​ക്ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ൽ ല​ഹ​രി​ക്കേ​സു​ക​ളി​ൽ 4,580 പേ​രാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. 2024 ൽ 4,474 ​പേ​രും 2023ൽ 4,998 ​പേ​രും 2022 ൽ 3,638 ​പേ​രും 2021 ൽ 1,462 ​പേ​രും എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ ല​ഹ​രി​ക്കേ​സു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 635 പേ​ർ. എ​ണ്ണ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ 566 പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കോ​ട്ട​യം ജി​ല്ല​യി​ൽ 507 പേ​രാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

2024ൽ ​ഇ​ടു​ക്കി​യി​ൽ​നി​ന്ന് 656 പേ​രും കോ​ട്ട​യ​ത്തു​നി​ന്ന് 580 പേ​രും തൃ​ശൂ​രി​ൽ നി​ന്ന് 451 പേ​രും ല​ഹ​രി​ക്കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു. 2023 ൽ ​കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്ന് എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് 648 പേ​രാ​ണ്. ര​ണ്ടും മൂ​ന്നും​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന തൃ​ശൂ​രി​ൽ​നി​ന്ന് 602 പേ​രും ക​ണ്ണൂ​രി​ൽ നി​ന്ന് 486 പേ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടു.

2022ൽ ​തൃ​ശൂ​രി​ൽ​നി​ന്ന് 528 പേ​രും ക​ണ്ണൂ​രി​ൽ​നി​ന്ന് 421 പേ​രും എ​റ​ണാ​കു​ള​ത്തു​നി​ന്ന് 396 പേ​രും ല​ഹ​രി​ക്കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​താ​യാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2021ൽ ​ല​ഹ​രി​ക്കേ​സു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് കൊ​ല്ലം ജി​ല്ല​യി​ലാ​ണ് 208 പേ​ർ. ഇ​ക്കാ​ല​യ​ള​വി​ൽ തൃ​ശൂ​രി​ൽ നി​ന്ന് 187 പേ​രും ക​ണ്ണൂ​രി​ൽ നി​ന്ന് 157 പേ​രും എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു.

  • സീ​മ മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment