തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; കോ​ണ്‍​ഗ്ര​സി​ന്‍റെ വ​സ​ന്ത​കാ​ല​ത്തി​ലേ​ക്കു​ള്ള തി​രി​ച്ച് വ​ര​വാ​യാ​ണ് കാ​ണു​ന്ന​തെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ണ്‍​ഗ്ര​സി​ന്‍റെ വ​സ​ന്ത​കാ​ല​ത്തി​ലേ​ക്കു​ള്ള തി​രി​ച്ച് വ​ര​വാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വം ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്‍റെ വി​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts