മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ എന്തുകൊണ്ട് ആൾക്കാർ സെലിബ്രേറ്റ് ചെയ്യുന്നില്ല. മോഹൻലാൽ എന്ന നടനെപ്പോലെയോ കലാകാരനെപ്പോലെയോ നമുക്ക് ഒരിക്കലും ആവാൻ കഴിയില്ലന്ന് ധ്യാൻ ശ്രീനിവാസൻ. പക്ഷേ, ഒന്നു ശ്രമിച്ചാൽ മോഹൻലാലിനെപ്പോലെ ഒരു മനുഷ്യനാകാൻ നമുക്കൊക്കെ പറ്റും. അത് എനിക്കുണ്ടായ ചിന്തയാണ്.
ഒരു ഇന്റർവ്യൂവിൽ അച്ഛൻ അദ്ദേഹത്തക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തി, കുത്തുവാക്കുകൾ പറഞ്ഞു. അതിനെ എതിർത്ത് മറ്റൊരു അഭിമുഖത്തിൽ ഞാൻ സംസാരിക്കുകയും മറുപടി കൊടുക്കുകയും എല്ലാം ചെയ്തിരുന്നു. വാനോളം നമ്മൾ അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. അതുപോലെ ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്. പക്ഷേ, അദ്ദേഹം അന്ന് മുതൽ ഇന്നുവരേയും അതിനൊന്നും മറുപടി കൊടുക്കാൻ പോയില്ല.
എല്ലാത്തിനേയും വളരെ ലൈറ്റായി എടുത്തു. നെഗറ്റിവിറ്റിയെ പോസിറ്റിവിറ്റിയാക്കി കണ്ട് മുന്നോട്ടു പോവുകയാണ്. മോഹൻലാൽ എന്ന മനുഷ്യൻ എങ്ങനെ ഇത്രത്തോളം നെഗറ്റിവിറ്റിയെ മാറ്റിവയ്ക്കുന്നുവെന്നു തോന്നാറുണ്ട്. എങ്ങനെ ക്ഷമിച്ചു കൊടുക്കുന്നുവെന്നു തോന്നാറുണ്ട്.
ഹൃദയപൂർവത്തിന്റെ സെറ്റിൽ കൂറേ വർഷങ്ങൾക്കുശേഷം ലാൽ സാറിനെ കണ്ടപ്പോൾ അച്ഛൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം തോന്നരുത് എന്നോട് ക്ഷമിക്കൂവെന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ ചിരിയോട് കൂടി ‘ശ്രീനി അതൊക്കെ വിടടോ…’ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനൊരു മനസ് ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ വേറൊരാൾക്കും ഉണ്ടാവില്ല എന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.