ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില് ഒന്പതാം സ്ഥാനത്ത് ബോളിവുഡ് നടി ദീപിക പദുക്കോൺ. സൗന്ദര്യം എന്നതിന് ചരിത്രത്തില് പല നിര്വചനങ്ങളും ആളുകള് നല്കിയിട്ടുണ്ട്. അതില് ഏറ്റവും കൂടുതല് അംഗീകാരം ലഭിച്ച ഒന്നാണ് സൗന്ദര്യം എന്നത് കാണുന്നയാളുടെ കണ്ണിലാണെന്നത്.
ഒരു വ്യക്തിയുടെ കാഴ്ചപ്പാട്, ഗുണങ്ങള്, സ്വഭാവം എന്നതെല്ലാം സൗന്ദര്യത്തിലുള്പ്പെടുന്നു. അത്തരത്തില് ലോകത്തിലെ ഏറ്റവും സുന്ദരികളായി തെരഞ്ഞെടുക്കപ്പെടവരുടെ ലിസ്റ്റാണ് ഇപ്പോള് ചര്ച്ചയാവുന്നത്.
ബിസിനസ് ഔട്ട്റീച്ച് പുറത്ത് വിട്ട ഈ ലിസ്റ്റില് രൂപത്തിനും ശാരീരിക സവിശേഷതകള്ക്കും അതീതമായി കഴിവ്, പ്രചോദനം, കാരുണ്യം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. അത്തരത്തില് 2025 ലെ ലോക സുന്ദരി പട്ടികയില് ഇടംപിടിച്ചയാളാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്. ലിസ്റ്റില് ഒന്പതാം സ്ഥാനമാണ് ദീപികയ്ക്ക്.
ദീപിക പദുക്കോണിന്റെ സൗന്ദര്യം അവരെ ഇന്ത്യന് സൗന്ദര്യത്തിന്റെ യഥാര്ഥ പ്രതിനിധിയാക്കുന്നുവെന്നും സൗന്ദര്യത്തിനപ്പുറം മികച്ച ഒരു മോഡലും മാനസികാരോഗ്യ വക്താവുമാണ് ദീപികയെന്നും ഇവയെല്ലാം ലോകസുന്ദരി പട്ടികയില് ഇടം നേടാന് കാരണമായന്നെും മാഗസിന് പറയുന്നു.
ഇതിന് മുന്പ് ദീപിക ടൈം മാഗസിന് പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില് ഇടം നേടിയിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. പട്ടികയില് ഒന്നാമതു നില്ക്കുന്നത് ഇംഗ്ലീഷ് നടി ജോഡി കൊമറാണ്.
ഗ്ലാമറസ് അഭിനയ വൈദഗ്ധ്യവും ആകര്ഷക രൂപഭംഗിയും നിരവധി അഭിനയ വേഷങ്ങളിലെ അവരുടെ മികച്ച പ്രകടനവുമാണ് ജോഡി കോമറിനെ ഒന്നാം സ്ഥാനത്തിന് അര്ഹയാക്കിയതെന്ന് ബിസിനസ് ഔട്ട്റീച്ച് പറയുന്നു. കില്ലിംഗ് ഈവ് എന്ന ടെലിവിഷന് സീരിസിലെ അഭിനയത്തിന് ജോഡി കോമര് എമി അവാര്ഡിന് അര്ഹയായിരുന്നു.
ആദ്യ പത്തിൽ വന്നവർ ഇവരാണ്. 1. ജോഡി കോമര്, 2. സെന്ഡിയ, 3. ബെല്ല ഹാഡിഡ്, 4. ബിയോണ്സ്, 5. അരിയാന ഗ്രാന്ഡെ, 6. ടെയ്ലര് സ്വിഫ്റ്റ്, 7. ജോര്ദാന് ഡണ്, 8. കിം കാര്ദാഷിയാന്,9. ദീപിക പദുക്കോണ്, 10. ഹോയെന് ജംഗ്. ഇതിന് മുന്പ് ദീപിക ടൈം മാഗസിന് പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില് ഇടം നേടിയിരുന്നു.