പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. കട്ടിളപ്പാളിയില്‍ സ്വര്‍ണ പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ ഗുരുതര വീഴ്ച വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയത് ആസൂത്രിതമെന്നാണ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
ഇതിനായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മുമ്പ് ദേവസ്വം കമ്മീഷണറായിരുന്ന വാസു, എ. പത്മകുമാര്‍ പ്രസിഡന്റു സ്ഥാനത്തു നിന്നു മാറിയ ഒഴിവില്‍ പ്രസിഡന്റാകുകയായിരുന്നു.
കട്ടിപ്പാളികള്‍ സ്വര്‍ണ പൂശാന്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ സ്വര്‍ണ പൂശിയ ചെമ്പു പാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ വാസു ഫെബ്രുവരി 26നു േേബാര്ഡിന് നല്കിയ ശിപാര്‍ശയില്‍ സ്വര്‍ണം പൂശിയ എന്നത് ഒഴിവാക്കി ചെമ്പ് പാളികള്‍ എന്നു മാത്രമാക്കി.
ഇത് അംഗീകരിച്ചാണ് മാര്‍ച്ച് 19ന് ദേവസ്വം ബോര്‍ഡ് തീരുമാനം വന്നത്. എന്‍.. വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലയളവിലും പിന്നീട് അദ്ദേഹം പ്രസിഡന്റായപ്പോഴും നടന്നിട്ടുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. വിജിലന്‍സ് ഹൈക്കോടതിയില്‍ നല്കിയ അനുബന്ധ റിപ്പോര്‍ട്ടിലും വാസുവിന്റെ ഭരണകാലത്തുണ്ടായ നടപടികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
ഇതിനിടെ ക്രൈംബ്രാഞ്ചെടത്തിട്ടുള്ള സ്വര്‍ണക്കൊള്ളയുടെ രണ്ടു കേസുകളിലും പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണിക്കൃഷണന് പോറ്റിയെ ഉടന്‍ തന്നെ എസ്ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്നാണ് സൂചന.