എറണാകുളം: ആദ്യത്തെ കുഞ്ഞ് പെൺകുട്ടി ആയതിൽ ഭാര്യ നേരിട്ടത് ക്രൂര പീഡനം. നാല് വർഷമായി യുവതിയെ ഭർത്താവ് ഈ പേരും പറഞ്ഞ് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു.
മർദനത്തിൽ പരിക്കേറ്റ് ചികിത്സ തേടാനെത്തിയപ്പോൾ യുവതി മർദന കാരണം ഡോക്ടറോട് പറഞ്ഞു. ഉടൻതന്നെ ഡോക്ടർ വിവരം അങ്കമാലി പോലീസിൽ അറിയിക്കുകയും ചെയ്തു. 2020-ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ൽ യുവതി പെൺകുഞ്ഞിന് ജൻമം നൽകി. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു.
കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് യുവതിയോട് അസഭ്യം പറയുന്നത് പതിവാണെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം.