പിറന്നാളാഘോഷിക്കാന്‍ പ്രിയങ്ക വിദേശത്ത്…

Priyanka_chopra01ബോ​ളി​വു​ഡി​ന്‍റെ താ​ര സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് നാ​ളെ 36-ാം പി​റ​ന്നാ​ൾ. സി​നി​മാ തി​ര​ക്കു​ക​ളി​ൽ നി​ന്നും ആ​രാ​ധ​ക​രി​ൽ​നി​ന്നു​മൊ​ക്കെ ഒ​ഴി​വാ​യി പി​റ​ന്നാ​ൾ ദി​നം അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം ആ​ഘോ​ഷി​ക്കാ​നാ​ണ് പ്രി​യ​ങ്ക​യു​ടെ തീ​രു​മാ​നം. വി​ദേ​ശ​ത്താ​ണ് ആ​ഘോ​ഷ​ങ്ങ​ൾ.പി​റ​ന്നാ​ളാ​ഘോ​ഷം എ​വി​ടെ​യാ​ണെ​ന്ന് പ​റ​യാ​തെ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ താ​രം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ​ത്തോ​ടൊ​പ്പം അ​ടി​ച്ചുപൊ​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന അ​ടി​ക്കു​റിപ്പോ​ടെ​യാ​ണ് പ്രി​യ​ങ്ക ചി​ത്ര​ങ്ങൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മ മ​ധു ചോ​പ്ര​യു​ടേ​യും സ​ഹോ​ദ​ര​ൻ സി​ദ്ധാ​ർഥി​ന്‍റെ​യും ഒ​പ്പ​മു​ള്ള സെ​ൽ​ഫി​യും മൂ​ന്നു പേ​രു​ടെ​യും പാ​സ്പോ​ർ​ട്ടി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.ബോ​ളി​വു​ഡ് താ​ര​ങ്ങ​ളൊ​ക്കെ 18ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന്‍റെ വേ​ദി​യി​ൽ ചു​റ്റി​ത്തി​രി​യു​ന്പോ​ഴാ​ണ് പ്രി​യ​ങ്ക​യു​ടെ പി​റ​ന്നാ​ൾ ക​റ​ക്കം. ഏ​താ​യാ​ലും പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ സൂ​ഷ്മനി​രീ​ക്ഷ​ണം ന​ട​ത്തി പ്രി​യ​ങ്ക​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം എ​വി​ടെ​യാ​ണെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രാ​ധ​ക​രി​പ്പോ​ൾ.

Related posts