ചെറുതോണി: കാൻസർ രോഗികൾക്കായി വിദ്യാർഥിനികളടക്കം എഴുപതോളം പേർ മുടി ദാനംചെയ്തു. ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണു ക്യാമ്പ് സംഘടിപ്പിച്ചത്.
മൂന്നാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥിനികളും വീട്ടമ്മമാരും മുടി ദാനം ചെയതു.
വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് എൻഎസ്എസ് വോളണ്ടിയർ ലീഡർ അപർണയും ചേർന്ന് രണ്ട് വിദ്യാർഥിനികളുടെ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. ജി. സത്യൻ, ബ്ലോക്കു പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, എക്സൈസ് പ്രിവന്റ്ീവ് ഓഫീസർ ബിനു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരി, പ്രോഗ്രാം ഓഫീസർ എം.എം. അനിൽ എന്നിവർ പ്രസംഗിച്ചു. പാലാ കെ.എം. മാണി മെമ്മോറിയൽ ഗവ. ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥിന്റെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ ക്ലാസും നടന്നു.

