സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട… വ്യാ​ജ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ്

വ്യാ​ജ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ്ര​മു​ഖ ഇ – ​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ള്‍​ക്കു സ​മാ​ന​മാ​യ സൈ​റ്റു​ക​ള്‍, കു​റ​ഞ്ഞ തു​ക​യ്ക്ക് ബ്രാ​ന്‍​ഡ​ഡ് ആ​യി​ട്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ര​സ്യ​ങ്ങ​ളാ​യും വാ​ട്‌​സ്ആ​പ്പ്, ഇ – ​മെ​യി​ല്‍ എ​ന്നി​വ വ​ഴി​യും ല​ഭ്യ​മാ​ക്കി​യാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ പെ​ട്ട് വ്യാ​ജ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ള്‍ വ​ഴി കു​റ​ഞ്ഞ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കുെ​മ​ന്ന് ക​രു​തി പ​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പ​ണം ന​ഷ്ട​പ്പെ​ടാം. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

ടൈ​പോ​സ്‌​ക്വോ​ട്ടിം​ഗ്?
ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പ്ര​ധാ​ന വെ​ബ്‌​സൈ​റ്റു​ക​ളു​ടെ അ​ഡ്ര​സ് പോ​ലെ തോ​ന്നി​ക്ക​ത്ത​ക്ക​വി​ധം, അ​റി​യ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റ് അ​ഡ്ര​സി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ തെ​റ്റി​ച്ച് ത​ട്ടി​പ്പ് സൈ​റ്റു​ക​ളി​ലെ​ത്തി​ക്കു​ന്ന സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​മാ​ണ് ടൈ​പോ​സ്‌​ക്വോ​ട്ടിം​ഗ്.

ഉ​ദാ​ഹ​ര​ണ​മാ​യി Goggle. com , foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com തു​ട​ങ്ങി​യ രീ​തി​യി​ലു​ള്ള​താ​ണ് URL ഹൈ​ജാ​ക്കിം​ഗ് സൈ​റ്റു​ക​ള്‍. കെ​ട്ടി​ലും മ​ട്ടി​ലും യ​ഥാ​ര്‍​ഥ വെ​ബ്‌​സൈ​റ്റി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ടൈ​പോ​സ്‌​ക്വോ​ട്ടിം​ഗ് വെ​ബ്‌​സൈ​റ്റു​ക​ള്‍. യ​ഥാ​ര്‍​ഥ വെ​ബ്‌​സൈ​റ്റി​ന്‍റെ അ​ഡ്ര​സ് ടൈ​പ്പു ചെ​യ്യു​മ്പോ​ള്‍ അ​തി​ല്‍ ഒ​ര​ക്ഷ​രം തെ​റ്റി​യാ​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത് URL ഹൈ​ജാ​ക്കിം​ഗ് വെ​ബ്‌​സൈ​റ്റു​ക​ളി​ലേ​ക്കാ​കാം. ഒ​റി​ജി​ന​ല്‍ വെ​ബ്‌​സൈ​റ്റ് പോ​ലെ തോ​ന്നി​ക്കാ​ന്‍ വേ​ണ്ടി അ​വ​രു​ടെ ലോ​ഗോ​ക​ള്‍, ലേ​ഔ​ട്ട്, ഉ​ള്ള​ട​ക്കം തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ത്ത​രം വ്യാ​ജ വെ​ബ്‌​സേ​റ്റി​ല്‍ കാ​ണാം.

അ​ഡ്ര​സ് എ​ക്‌​സ്‌​റ്റെ​ന്‍​ഷ​ന്‍ മാ​റ്റി​യും ത​ട്ടി​പ്പി​നി​ര​യാ​ക്കാം.’.org’ എ​ന്ന​തി​ന് പ​ക​രം ‘.com’ എ​ന്നാ​യി​രി​ക്കും ഹൈ​ജാ​ക്കിം​ഗ് സൈ​റ്റി​ല്‍. ഉ​ദാ​ഹ​ര​ണം google.co ¡v ]Icw google.org . www.facebook.com – wwwfacebook.com എ​ന്ന രീ​തി​യി​ലും ത​ട്ടി​പ്പ് ന​ട​ത്തും.

അ​റി​യ​പ്പെ​ടു​ന്ന ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കി​ങ് സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ കാ​ണാ​റു​ള്ള​ത്. ഇ​വ​യി​ല്‍ ലോ​ഗ് ഇ​ന്‍ ചെ​യ്തു ബാ​ങ്കി​ങ് വി​ശ​ദാം​ശ​ങ്ങ​ള്‍, ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ ത​ട്ടി​പ്പി​നി​ര​യാ​കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ല വി​വ​ര​ങ്ങ​ളും സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു.

സൂ​ക്ഷി​ച്ചാ​ല്‍ ദു:​ഖി​ക്കേ​ണ്ട
തെ​റ്റാ​യ വെ​ബ് സൈ​റ്റി​ലേ​ക്കാ​ണ് പ്ര​വേ​ശി​ച്ച​ത് എ​ന്ന് മ​ന​സി​ലാ​യാ​ല്‍ ബ്രൗ​സ​ര്‍ ക്ലോ​സ് ചെ​യ്ത് കു​ക്കീ​സ് ക്ലി​യ​ര്‍ ചെ​യ്യു​ക. വെ​ബ്‌​സൈ​റ്റി​ന്‍റെ പേ​ര് ടൈ​പ്പു ചെ​യ്ത ശേ​ഷം എ​ന്തെ​ങ്കി​ലും പ​ന്തി​കേ​ടു തോ​ന്നി​യാ​ല്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക.

URL ഹൈ​ജാ​ക്കിം​ഗ് പ്ര​തി​രോ​ധം ഉ​ള്ള ബ്രൗ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. പ​ല ബ്രൗ​സ​റു​ക​ള്‍​ക്കും ടൈ​പോ​സ്‌​ക്വോ​ടി​ങ്ങി​നെ​തി​രെ​യു​ള്ള വെ​ബ് എ​ക്‌​സ്‌​റ്റെ​ന്‍​ഷ​നു​ക​ള്‍ ല​ഭി​ക്കും. അ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​തി​ലും ന​ല്ല​ത് അ​തി​ന് അ​വ​സ​രം ന​ല്‍​കാ​തെ വി​വേ​ക​ത്തോ​ടെ പെ​രു​മാ​റു​ന്ന​താ​ണ്.

സ്വന്തം ലേഖിക

Related posts

Leave a Comment