തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമകൾ മോഹൻലാലിന്റേതെന്ന് ജിസ് ജോയ്. പക്ഷേ, എന്റെ ജീവിതത്തിൽ ഒരേയൊരു പ്രാവശ്യമെ ഞാൻ ഒരു സിനിമ താരത്തിന്റെ കൈയിൽനിന്ന് ഓട്ടോഗ്രാഫ് മേടിച്ചിട്ടുള്ളു. അതൊരു സിനിമാ നടിയാണ്.
വളരെ മനോഹരമായി അഭിനയിച്ചിരുന്ന, കേരളം മുഴുവൻ ആരാധകരുണ്ടായിരുന്ന നടിയാണ്. അവർ ഒരു സമയത്ത് സിനിമയിൽനിന്നു മാറി ഫാമിലി ലീഡ് ചെയ്ത് മുന്നോട്ടുപോകുന്ന ഒരു നടിയാണ്. ആ നടിയുടെ പേര് ആനി എന്നാണ്. എന്റെ വീട് വാഴക്കാലയിലാണ്. ഞായാറാഴ്ച പള്ളിയിൽ കാറ്റിക്കിസമുണ്ട്. പത്തിലോ പ്ലസ് വണ്ണിലോ മറ്റോ പഠിക്കുമ്പോൾ ഞാൻ കാറ്റികിസം കഴിഞ്ഞ് വരുമ്പോൾ ഒരാൾ പറഞ്ഞു ആ പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ട്.
ഞാൻ അവിടേക്ക് ചെന്നു. ഒരു വലിയ ആൾക്കൂട്ടമുണ്ട്. ഷൂട്ടിംഗിനായി ട്രാക്ക് ഇട്ടിട്ടുണ്ട്. അതിലൂടെ ആനി ചേച്ചി നടന്ന് വരുന്നു. ആനി എന്ന നടിയെ ആദ്യമായി കാണുന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ എല്ലാവരും. അടുത്ത ഷോട്ടിനായുള്ള ബ്രേക്ക് വന്നപ്പോൾ ആനി ചേച്ചി അവിടെ ഒരു ചെയറിൽ പോയി ഇരുന്നു. ഞാൻ അവിടേക്ക് ചെന്ന് കാറ്റിക്കിസം ബുക്കിന്റെ മുൻ പേജിൽ ഓട്ടോഗ്രാഫ് വാങ്ങി. നോളജ് ഈസ് പവർ എന്നു ചേച്ചി അതിൽ എഴുതിയിരുന്നു എന്ന് ജിസ് ജോയ് പറഞ്ഞു.

