വണ്ടർ ലേഡീസ്: ഓ​സ്ട്രേ​ലി​യ​യെ കീ​ഴ​ട​ക്കി ഇ​ന്ത്യ വ​നി​താ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ

മും​ബൈ: എ​ഴ് ത​വ​ണ ലോ​ക​ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​പ്പൊ​ക്ക​ത്തി​നും മു​ക​ളി​ൽ ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ സെ​ഞ്ചു​റി ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ. ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ മ​ല​ർ​ത്തി​യ​ടി​ച്ച് ഇ​ന്ത്യ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

ഒ​ന്പ​ത് പ​ന്ത് ബാ​ക്കി​വ​ച്ച് അ​ഞ്ച് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ലേ​ഡീ​സി​ന്‍റെ വ​ണ്ട​ർ ജ​യം. 134 പ​ന്തി​ൽ 127 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ജെ​മീ​മ റോ​ഡ്രി​ഗ​സാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ വി​ജ​യ​ശി​ൽ​പ്പി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (88 പ​ന്തി​ൽ 89), റി​ച്ച ഘോ​ഷ് (16 പ​ന്തി​ൽ 26), ദീ​പ്തി ശ​ർ​മ (17 പ​ന്തി​ൽ 24), സ്മൃ​തി മ​ന്ദാ​ന (24 പ​ന്തി​ൽ 24), അ​മ​ൻ​ജോ​ത് കൗ​ർ (എ​ട്ട് പ​ന്തി​ൽ 15 നോ​ട്ടൗ​ട്ട് ) എ​ന്നി​വ​രും ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 49.5 ഓ​വ​റി​ൽ 338. ഇ​ന്ത്യ 48.3 ഓ​വ​റി​ൽ 341/5. ജെ​മീ​മ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റ​ൺ ചേ​സിം​ഗാ​ണ് ഇ​ന്ത്യ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ഇ​തി​ലൂ​ടെ ഇ​ന്ത്യ​ൻ ടീം ​റി​ക്കാ​ർ​ഡ് ബു​ക്കി​ലും ഇ​ടം നേ​ടി.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 2005, 2017 എ​ഡി​ഷ​നു​ക​ളി​ൽ ഫൈ​ന​ലി​ൽ എ​ത്തി​യെ​ങ്കി​ലും യ​ഥാ​ക്ര​മം ഓ​സ്ട്രേ​ലി​യ​യോ​ടും ഇം​ഗ്ല​ണ്ടി​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടു.

ജെ​മീ​മ-​ഹ​ർ​മ​ൻ ന​യി​ച്ചു
339 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷെ​ഫാ​ലി വ​ര്‍​മ​യെ​യും (10) സ്മൃ​തി മ​ന്ദാ​ന​യെ​യും (24) സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ 59 റ​ണ്‍​സു​ള്ള​പ്പോ​ള്‍ പ​വ​ലി​യ​ന്‍​പൂ​കി. പ്ര​തീ​ക റാ​വ​ലി​നു പ​രി​ക്കേ​റ്റു പു​റ​ത്താ​യ​തോ​ടെ​യാ​യി​രു​ന്നു ഷെ​ഫാ​ലി ടീ​മി​ലെ​ത്തി​യ​ത്. അ​ഞ്ച് പ​ന്തി​ന്‍റെ ആ​യു​സ് മാ​ത്ര​മേ ഷെ​ഫാ​ലി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍, മൂ​ന്നാം വി​ക്ക​റ്റി​ല്‍ ജെ​മീ​മ റോ​ഡ്രി​ഗ​സും ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റും ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ച്ചു. 17-ാം ഓ​വ​റി​ല്‍ ഇ​ന്ത്യ 100 ക​ട​ന്നു.

നേ​രി​ട്ട 57-ാം പ​ന്തി​ല്‍ ജെ​മീ​മ അ​ര്‍​ധ​സെ​ഞ്ചു​റി​യി​ല്‍. നേ​രി​ട്ട 65-ാം പ​ന്തി​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും അ​ർ​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. ഹ​ർ​മ​ൻ-​ജെ​മീ​മ കൂ​ട്ടു​കെ​ട്ട് ക്രീ​സി​ൽ ഉ​റ​ച്ച​തോ​ടെ ഇ​ന്ത്യ 32-ാം ഓ​വ​റി​ൽ 200. ഇ​രു​വ​രും ചേ​ർ​ന്ന് 140 പ​ന്തി​ൽ 150 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് ക​ട​ന്നു.

ഒ​ടു​വി​ൽ സ്കോ​ർ 226ൽ ​എ​ത്തി​യ​പ്പോ​ൾ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പു​റ​ത്ത്. 88 പ​ന്തി​ൽ 10 ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 89 റ​ൺ​സ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ മ​ട​ങ്ങി​യ​ത്. ജെ​മീ​റ-​ഹ​ർ​മ​ൻ​പ്രീ​ത് കൂ​ട്ടു​കെ​ട്ട് ര​ണ്ടാം വി​ക്ക​റ്റി​ൽ നേ​ടി​യ​ത് 156 പ​ന്തി​ൽ 167 റ​ൺ​സ്. തു​ട​ർ​ന്ന് ദീ​പ്തി ശ​ർ​മ​യ്ക്കൊ​പ്പം ചേ​ർ​ന്ന ജെ​മീ​മ റോ​ഡ്രി​ഗ​സ്, നേ​രി​ട്ട 115-ാം പ​ന്തി​ൽ സെ​ഞ്ചു​റി​യി​ലെ​ത്തി. ജെ​മീ​മ​യു​ടെ മൂ​ന്നാം രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ്.

സൂ​പ്പ​ര്‍ ലി​ച്ച്ഫീ​ല്‍​ഡ്
ടോ​സ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്കം മു​ത​ല്‍ ഓ​സീ​സ് ഓ​പ്പ​ണ​ര്‍ ഫോ​ബ് ലി​ച്ച്ഫീ​ല്‍​ഡ് ആ​ക്ര​മി​ച്ചു ക​ളി​ച്ചു. എ​ന്നാ​ല്‍, ആ​റാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ ക്യാ​പ്റ്റ​ന്‍ അ​ലീ​സ ഹീ​ലി​യെ ഓ​സ്‌​ട്രേ​ലി​യ​യ്ക്കു ന​ഷ്ട​പ്പെ​ട്ടു. ക്രാ​ന്തി ഗൗ​ഡി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റ് തെ​റി​ച്ചാ​ണ് ഹീ​ലി മ​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍, ലി​ച്ച്ഫീ​ല്‍​ഡും എ​ല്ലി​സ് പെ​റി​യും ഓ​സീ​സ് സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി. ഇ​രു​വ​രും ചേ​ര്‍​ന്നു​ള്ള ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 133 പ​ന്തി​ല്‍ 155 റ​ണ്‍​സ് പി​റ​ന്നു. 93 പ​ന്തി​ല്‍ 17 ഫോ​റും മൂ​ന്നു സി​ക്‌​സും അ​ട​ക്കം 119 റ​ണ്‍​സ് നേ​ടി​യ ലി​ച്ച്ഫീ​ല്‍​ഡി​നെ ബൗ​ള്‍​ഡാ​ക്കി അ​മ​ന്‍​ജോ​ത് കൗ​റാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് ത​ക​ര്‍​ത്ത​ത്. 22കാ​രി​യാ​യ ലി​ച്ച്ഫീ​ല്‍​ഡി​ന്‍റെ മൂ​ന്നാം രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ്. ലോ​ക​ക​പ്പി​ല്‍ ആ​ദ്യ​ത്തേ​തും.

തു​ട​ര്‍​ന്ന് ബേ​ത് മൂ​ണി (24), അ​ന്ന​ബെ​ല്‍ സ​ത​ര്‍​ല​ന്‍​ഡ് (3) എ​ന്നി​വ​ര്‍ വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി. 88 പ​ന്തി​ല്‍ ആ​റ് ഫോ​റും ര​ണ്ട് സി​ക്‌​സും അ​ട​ക്കം 77 റ​ണ്‍​സ് നേ​ടി​യ എ​ല്ലി​സ് പെ​റി പു​റ​ത്താ​കു​മ്പോ​ള്‍ ഓ​സീ​സ് സ്‌​കോ​ര്‍ 39.2 ഓ​വ​റി​ല്‍ 243/5. പി​ന്നീ​ട് ആ​ഷ് ഗാ​ര്‍​ഡ്‌​ന​ര്‍ മാ​ത്ര​മാ​ണ് ഓ​സീ​സ് ഇ​ന്നിം​ഗ്‌​സി​ല്‍ പി​ടി​ച്ചു​നി​ന്ന​ത്. 45 പ​ന്തി​ല്‍ നാ​ല് വീ​തം സി​ക്‌​സും ഫോ​റും നേ​ടി​യ ഗാ​ര്‍​ഡ്‌​ന​ര്‍ 63 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഒ​ടു​വി​ല്‍ 49.5 ഓ​വ​റി​ല്‍ 338 റ​ണ്‍​സി​ന് ഓ​സീ​സ് വ​നി​ത​ക​ള്‍ പു​റ​ത്ത്.

Related posts

Leave a Comment