ആഥന്‍സ്: എടിപി ടൂര്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള ചാമ്പ്യന്‍ എന്ന റിക്കാര്‍ഡ് കുറിച്ച് സെര്‍ബിയന്‍ ഇതിഹാസ പുരുഷ സിംഗിള്‍സ് താരം നൊവാക് ജോക്കോവിച്ച്. ആഥന്‍സിന് നടന്ന ഹെല്ലനിക് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കിയതോടെയാണ് 38കാരനായ ജോക്കോ റിക്കാര്‍ഡ് കുറിച്ചത്. ഹെല്ലനിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ച് കീഴടക്കി; 4-6, 6-3, 7-5.
ജോക്കോവിച്ചിന്റെ 101-ാം എടിപി ട്രോഫിയാണ്. എടിപി ട്രോഫി നേട്ടത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ജോക്കോ. രണ്ടാം സ്ഥാനത്തുള്ള റോജര്‍ ഫെഡററുമായുള്ള (103) അകലം രണ്ടായും ജോക്കോവിച്ച് കുറച്ചു. ജമ്മി കോണേഴ്സാണ് (109) എടിപി കരിയര്‍ കിരീട നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്.
എടിപി ഫൈനല്‍സില്‍ ഇല്ല
അതേസമയം, എടിപി ഫൈനല്‍സില്‍ നിന്ന് ജോക്കോവിച്ച് പിന്മാറി. തോളിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെര്‍ബ് താരത്തിന്റെ പിന്മാറ്റം. കഴിഞ്ഞ വര്‍ഷവും ജോക്കോവിച്ച് എടിപി ഫൈനല്സില്നിന്നു പിന്മാറിയിരുന്നു.

