അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 7 മ​ര​ണം; നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി

ക്വാ​ലാ​ലം​പു​ർ: മ്യാ​ൻ​മ​റി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ബോ​ട്ട് മ​ലേ​ഷ്യ​യ്ക്കു സ​മീ​പം മു​ങ്ങി സ്ത്രീ ​ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്കു പ​രി​ക്കേ​റ്റു.
നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മ്യാ​ൻ​മ​ർ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഹിം​ഗ്യ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രാ​ണു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ്യാ​ൻ​മ​റി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ബോ​ട്ടി​ൽ മൂ​ന്നൂ​റു പേ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​ലേ​ഷ്യ​യി​ലെ ലാം​ഗ്കാ​വി ദ്വീ​പി​നു സ​മീ​പം ബു​ധ​നാ​ഴ്ച​യോ വ്യാ​ഴാ​ഴ്ച​യോ ബോ​ട്ട് മു​ങ്ങി​യെ​ന്നാ​ണു സൂ​ച​ന.

ഈ ​വ​ർ​ഷം ഇ​തു​വ​രെ ഏ​ക​ദേ​ശം 5,200 റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ കു​ടി​യേ​റ്റ​ത്തി​നാ​യി ക​ട​ൽ യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും 600ലേ​റെ​പ്പേ​രെ കാ​ണാ​താ​വു​ക​യോ, മ​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment