പെ​രു​മ്പാ​വൂ​രി​ല്‍ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 20 പേ​ര്‍​ക്കു പ​രി​ക്ക്; ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ – കോ​ല​ഞ്ചേ​രി റൂ​ട്ടി​ല്‍ അ​ല്ല​പ്ര​യി​ല്‍ സ്വ​കാ​ര്യ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഇ​രു​പ​തി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പെ​രു​മ്പാ​വൂ​ര്‍ സാ​ന്‍​ജോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. പ​ട്ടി​മ​റ്റ​ത്തുനി​ന്നു പെ​രു​മ്പാ​വൂ​ര്‍​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നെ​ത്തി​യ ടോ​റ​സാ​ണ് ഇ​ടി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ബ​സി​ന് നേ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​രും പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ സ്വ​കാ​ര്യ ബ​സി​നു പി​റ​കെ വ​ന്ന ബൈ​ക്ക് യാ​ത്ര​കാ​ര്‍​ക്കും പ​രി​ക്കു​ണ്ട്.

ഫ​യ​ര്‍​ഫോ​ഴ്‌​സ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ പി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്

Related posts

Leave a Comment