ഇ​വി​ടാ​രും ക​റി ത​ന്നി​ല്ല ! അ​മ്മാ​വ​ന് ക​റി ന​ല്‍​കി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് ക​ല്യാ​ണ​വേ​ദി​യി​ല്‍ പൊ​രി​ഞ്ഞ അ​ടി; വീ​ഡി​യോ വൈ​റ​ല്‍…

വി​വാ​ഹ​വേ​ദി​യി​ല്‍ അ​ടി​പൊ​ട്ടു​ന്ന​ത് ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. പ​പ്പ​ട​മി​ല്ലാ​ത്ത​തി​ന്റെ ഉ​ള്ള പ​പ്പ​ട​ത്തി​ന്റെ വ​ലി​പ്പം കു​റ​ഞ്ഞ​തി​ന്റെ​യു​മൊ​ക്കെ പേ​രി​ല്‍ ആ​ളു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​തി​ന്റെ വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ ഒ​രു ക​ല്യാ​ണ​ത്ത​ല്ലാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

ക​ല്യാ​ണ​പ​ന്ത​ലി​ല്‍ സ​ദ്യ വി​ള​മ്പു​മ്പോ​ള്‍ വ​ര​ന്റെ അ​മ്മാ​വ​ന് ക​റി വി​ള​മ്പാ​തി​രു​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ ക​ണ്ട വീ​ഡി​യോ​യി​ല്‍ നി​ര​വ​ധി പേ​രാ​ണ് സം​ഭ​വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

വ​ര​ന്റെ പി​തൃ​സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വി​ന് പ​നീ​ര്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച ത​ര്‍​ക്ക​മാ​ണ് പി​ന്നീ​ട് വ​ടി​യും ബെ​ല്‍​റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ആ​ളു​ക​ള്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​ര​സ്പ​രം അ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി​യ​ത്.

വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

Related posts

Leave a Comment